ഇനി ഒറ്റ ലക്ഷ്യം മാത്രം... ആണുങ്ങളെപ്പോലെ ആളെക്കൂട്ടാന്‍ പറ്റുന്ന സിനിമ ചെയ്യണം

1980ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താണി മുടിചാച്ച് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നടിയാണ് ഉര്‍വശി. പിന്നീട് മലയാളത്തിലെ മുന്‍നിര നായികയായി മാറി. മികച്ച നടിക്കുള്ള അഞ്ചു സംസ്ഥാന അവാര്‍ഡുകള്‍ ഉര്‍വശി കരസ്തമാക്കിയിട്ടുണ്ട്.
അഭിനയത്തിന് പുറമെ രചനയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ആളാണ് ഉര്‍വശി.1994ല്‍ വിജി തമ്പി സംവിധാനം ചെയ്ത പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ നിര്‍മ്മാണം, എഴുത്ത് എന്നീ മേഖലകളിലേക്കും ചുവട് വച്ചു.
ഉര്‍വ്വശിക്ക് മറ്റൊരു ആഗ്രഹം കൂടി ഉണ്ട്. ഒരു സംവിധായിക ആകണം. അതും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന മാസ് സിനിമയായിരുക്കുമെന്നും നടി പറയുന്നു. എല്ലാവരെയും ചിരിപ്പിക്കുകയും ഇടയ്ക്ക് കണ്ണു നനയിപ്പിക്കുകയും ചെയ്യുന്ന ഒരു കൊമേഷ്യല്‍ ചിത്രമായിരിക്കും അതെന്ന് ഉര്‍വശി പറയുന്നു.
https://www.facebook.com/Malayalivartha


























