ജീവിതം ആസ്വദിക്കുകയാ... പേരുദോഷം മാറ്റാന്‍ ശ്വേത ബസു യുവസംവിധായകനുമായി പ്രണയത്തില്‍

സെക്‌സ് റാക്കറ്റിന്റെ പേരില്‍ റെയ്ഡില്‍ പിടിക്കപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ നടി ശ്വേത ബസു മറ്റൊരു രൂപത്തില്‍. മിനിസ്‌ക്രീനിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്ന താരം തന്റെ ജീവിതപങ്കാളിയെയും ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു. വിവാഹത്തെക്കുറിച്ച് രണ്ടുപേരും ചിന്തിക്കുന്നില്ലെന്നും ജീവിതം ആസ്വദിക്കുകയാണ് ലക്ഷ്യമെന്നും ശ്വേത പറഞ്ഞു.
പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ രോഹിത് മിറ്റാല്‍ ആണ് ശ്വേതയുടെ കാമുകന്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി രോഹിത്തുമായി കടുത്ത പ്രണയത്തിലാണെന്നും ഇപ്പോളും ഞങ്ങള്‍ രണ്ടുപേരും സന്തുഷ്ടമായ ജീവിതമാണ് നയിക്കുന്നതെന്നും ശ്വേത പറയുന്നു.
കഴിഞ്ഞ വര്‍ഷം, അനാശാസ്യക്കേസില്‍ ശ്വേത അറസ്റ്റ് ചെയ്യപ്പെട്ടത് വന്‍ വാര്‍ത്തയായിരുന്നു. കുടുംബം പുലര്‍ത്താനാണ് താന്‍ വേശ്യാവൃത്തി സ്വീകരിച്ചതെന്ന ശ്വേതയുടെ നിലപാടും ചര്‍ച്ചയായി. അറസ്റ്റ് ചെയ്ത് ഹൈദരാബാദിലെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ച ശ്വേതയെ കുറ്റവിമുക്തയാക്കിക്കൊണ്ട് വിധി വന്നിരുന്നു.
മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ അഭിനേത്രി കൂടിയാണ് ശ്വേത. ശ്രീകാന്ത് സംവിധാനം ചെയ്ത 'കോത ബങ്കരു ലോകം' എന്ന തെലുങ്ക് ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയ്ക്ക് കേരളത്തിലും ധാരാളം ആരാധകര്‍ ഉണ്ടായിരുന്നു. ഈ ചിത്രം ഇത് ഞങ്ങളുടെ ലോകം എന്ന പേരില്‍ മലയാളത്തിലും റിലീസ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























