ഷാലുകുര്യന് കല്യാണാലോചന

സീരിയല്‍താരം ഷാലുകുര്യന് വിവാഹാലോചന തുടങ്ങി. നല്ല വിദ്യാഭ്യാസം വേണം, ജോലി വേണം തുടങ്ങിയ ഡിമാന്റാണ് മാതാപിതാക്കള്‍ മുന്നോട്ട് വക്കുന്നത്. പക്ഷെ, താരത്തിന് അങ്ങനെയൊരു ഡിമാന്‍ഡുമില്ല. അഭിനയം ഏറെ ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്ത പ്രൊഫഷനാണ്. അതുകൊണ്ട് അതിഷ്ടപ്പെടുന്നയാള്‍ വേണം എന്നതാണ് താരത്തിന്റെ ആഗ്രഹം. പിന്നെയെല്ലാം ദൈവം വിചാരിക്കുന്ന പോലെ നടക്കട്ടെ എന്ന് താരം പറഞ്ഞു. എന്തായാലും സമാധാനമായ കുടുംബ ജീവിതം നയിക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം.
സോഷ്യല്‍ മീഡിയയാണ് താരത്തിന്റെ മറ്റൊരു ഇഷ്ടയിടം. എന്നാല്‍ ശല്യക്കാര്‍ കൂടുതലാണ്. ഇവരെയൊന്നും നമ്മള്‍ വിചാരിച്ചാല്‍ നന്നാക്കാന്‍ പറ്റില്ലെന്ന് ഷാലു കുര്യന്‍ പറഞ്ഞു. സീരിയലിന്റെ ഒരു എപ്പിസോഡ് പോലും കാണാതെയാണ് ചിലര്‍ വിമര്‍ശനം അഴിച്ച് വിടുന്നത്. റിമോട്ട് പ്രേക്ഷകന്റെ കയ്യിലല്ലേ ഉള്ളത്. ഇഷ്ടമില്ലാത്തത് കാണണ്ട. ചാനല്‍ മാറ്റിക്കൊള്ളൂ, എന്നാണ് താരം പറയുന്നത്. എല്ലാ മേഖലകളിലും ഉള്ള സെലിബ്രിറ്റികള്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍.
സീരിയലുകളെ കുറ്റം പറയുന്നവരോട് അതിലും ഗുരുതരമായ പ്രശ്‌നങ്ങളാണ് സമൂഹത്തില്‍ നടക്കുന്നത്. പത്രങ്ങളും ചാനലുകളും കണ്ടിട്ടില്ലേ. ഓരോ വാര്‍ത്ത കേള്‍ക്കുമ്പോഴും ആശങ്കയാണ്. ന്യൂസ് ചാനലുകളും സിനിമയുമാണ് പ്രധാന വിനോദ ഉപാധികള്‍,. റോമന്‍സ്, ടെക്സ്റ്റ് പേപ്പര്‍ എന്നീ സിനിമകളില്‍ അഭിനയിച്ചിരുന്നു. സീരിയലിന്റെ തെരക്ക് കാരണമാണ് കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാതിരുന്നതെന്ന് താരം പറഞ്ഞു. സീരിലയലുകള്‍ക്കായി മാസം ഇത്ര ദിവസത്തെ ഡേറ്റ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























