പ്രിയങ്ക ചോപ്രയെപ്പോലെ സുന്ദരിയാകണോ? സംഗതി ഈസി... ചെലവ് കേട്ട് കണ്ണുതള്ളരുത്

ബോളിവുഡ് സുന്ദരിമാരില്‍ ശ്രദ്ധേയ നടിയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ സൗന്ദര്യം പല സ്ത്രീകളും കൊതിച്ചിട്ടുണ്ട്. പക്ഷെ ആ സൗന്ദര്യം കൂട്ടാനായി പ്രിയങ്ക ചെലവഴിക്കുന്ന തുക കേട്ടാല്‍ ആരുടേയും കണ്ണ് തള്ളും.
പ്രതിഫലത്തുകയുടെ നല്ലൊരു ശതമാനവും പ്രിയങ്ക ചെലവാക്കുന്നത് തന്റെ ഗ്ലാമര്‍ലുക്കിന് വേണ്ടിയാണെന്നാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ബോളിവുഡില്‍ പ്രിയങ്കയാണത്രെ ഫിറ്റനെസിനും മികച്ചലുക്കിനുമായി ഏറ്റവുംകൂടുതല്‍ പണം ചെലവാക്കുന്നത്.
ചര്‍മ്മ സംരക്ഷണത്തിനായുള്ള മേക്കപ്പ് ഉത്പ്പന്നങ്ങള്‍ക്ക് മാത്രമായി പ്രിയങ്ക ഒരു മാസം ചെലവാക്കുന്നത് 80000 രൂപയാണ്. ത്വക്കുകളും സംരക്ഷണത്തിനും കണ്ണുകളുടെ ഭംഗി നിലനിര്‍്ത്താനുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായി 42000ത്തോളം രൂപയും ചിലവഴിക്കും.
മുടിയുടെ ഭംഗിനിലനിര്‍ത്താനും അതിന്റെ മേക്കപ്പ് ഐറ്റംസായ ഷാംപൂ, കണ്ടീഷണറുകള്‍, ഹെയര്‍ പാക്ക്‌സ് എന്നിവയ്ക്കായി ഏതാണ്ട് 38,400 രൂപയും ഓരോ മാസവും പ്രിയങ്ക ചെലവാക്കുന്നതായും വെളിപ്പെടുത്തുന്നു.

ഫോബ്‌സ് പുറത്തുവിട്ട പട്ടിക പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് പ്രിയങ്കാ ചോപ്ര. മാത്രമല്ല ബോളവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമരില്‍ മുമ്പിലുമാണ്.
https://www.facebook.com/Malayalivartha


























