കുറിതൊട്ട് സുന്ദരിയായി സാമന്ത, നാഗാര്‍ജുനയുമായുള്ള വിവാഹത്തിനായി സാമന്ത മതം മാറിയതായി തെലുങ്ക് മാധ്യമങ്ങള്‍

സൂപ്പര്‍താരം നാഗാര്‍ജുനയുടെ മകനും യുവസൂപ്പര്‍താരവുമായ നാഗചൈതന്യയുമായി വിവാഹം ഉറപ്പിച്ചതിനു പിന്നാലെ തെന്നിന്ത്യന്‍ താരസുന്ദരി സമാന്ത മതം മാറിയതായി തെലുങ്ക് മാധ്യമങ്ങള്‍. ക്രിസ്ത്യന്‍ വിശ്വാസിയായ സാമന്ത ഹിന്ദുമതം സ്വീകരിച്ചെന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്. ണ്ടു മക്കളുടെയും വിവാഹം ഉടനുണ്ടെന്നു പ്രഖ്യാപിച്ച നാഗാര്‍ജുന, പക്ഷേ വിവാഹത്തീയതി ഇതുവരെയും പുറത്തുവിട്ടിട്ടില്ല. അടുത്ത വര്‍ഷം സാമന്തയെ വിവാഹം കഴിക്കുമെന്ന് നാഗചൈതന്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിവാഹം ഹിന്ദുമതാചാരപ്രകാരം ഹൈദരാബാദില്‍ വച്ചായിരിക്കും നടക്കുക.
നാഗാര്‍ജുനയുടെ വീട്ടില്‍ നടന്ന പൂജയില്‍ നാഗചൈതന്യയും സമാന്തയും നാഗാര്‍ജുനയും പങ്കെടുക്കുന്ന ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവന്നിരുന്നതാണ് അഭ്യൂഹങ്ങള്‍ക്കു കാരണമായത്. എന്നാല്‍ വിവാഹനിശ്ചയത്തിന്റെ തീയതി കുറിക്കാനായിരുന്നു പൂജയെന്നും റിപ്പോര്‍ട്ട് ഉണ്ട്.
യെമായ ചേസാവെ എന്ന തെലുങ്കു ചിത്രത്തിലാണ് നാഗചൈതന്യയും സമാന്തയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇതിനുശേഷം ഓട്ടോനഗര്‍ സൂര്യ, മനം തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതിനു ശേഷമാണു ഇരുവരും പ്രണയത്തിലായതും വിവാഹത്തിന് തയ്യാറായതും.
https://www.facebook.com/Malayalivartha


























