Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ധോണിയുമായുള്ള പ്രണയബന്ധം സിനിമയില്‍ ഉള്‍പ്പെടുത്തില്ലെന്ന് റായി ലക്ഷ്മി

27 SEPTEMBER 2016 07:56 PM IST
മലയാളി വാര്‍ത്ത

റായി ലക്ഷ്മിയും മഹേന്ദ്രസിങ് ധോണിയും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ധോണിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ സിനിമയിലെ റായി ലക്ഷ്മിയുടെ വേഷം ചര്‍ച്ചയാകുകയാണ്. 2008ലെ ഐപിഎല്‍ വേളയിലാണ് ധോണിയും റായിയും തമ്മിലുള്ള പ്രണയവാര്‍ത്തകള്‍ പുറത്തുവന്നത്.

ഇപ്പോള്‍ അകിര, ജൂലി 2 എന്നീ ചിത്രങ്ങളിലൂടെ റായി ലക്ഷ്മി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കയാണ്. ധോണിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്‌ബോള്‍ സിനിമയിലെ റായി ലക്ഷ്മിയെ കുറിച്ചാണ് മാധ്യമങ്ങള്‍ക്ക് ചോദിക്കാനുള്ളത് . എന്നാല്‍ തന്റെ കഴിഞ്ഞകാലം ചികഞ്ഞെടുത്ത് അനാവശ്യമായ വാര്‍ത്തകള്‍ സൃഷ്ടിക്കരുതെന്നാണ് റായി ലക്ഷ്മി പറയുന്നത്.

'ഞാനും ധോണിയും അതില്‍ നിന്നൊക്കെ ഒരുപാട് മാറിക്കഴിഞ്ഞു. എന്നാല്‍ ചിലര്‍ അതില്‍ തന്നെ നില്‍ക്കുന്നു. ജീവിതത്തിലെ ആ അധ്യായം അടഞ്ഞിട്ട് എട്ടു വര്‍ഷമായി കഴിഞ്ഞു.' എന്നും റായി വിശദമാക്കി.
ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്നു റായി. ധോണി ആയിരുന്നു ടീം ക്യാപ്റ്റനും. ആ കാലത്ത് ഒരുവര്‍ഷത്തോളം തങ്ങള്‍ തമ്മിലുള്ള പ്രണയബന്ധം നിലനിന്നിരുന്നുവെന്ന് റായി തുറന്നുപറഞ്ഞു.

എന്നാല്‍ അതൊരിക്കലും ശക്തമായ പ്രണയബന്ധമായിരുന്നില്ലെന്നും വിവാഹത്തെക്കുറിച്ച് പോലും ചിന്തിച്ചിട്ടില്ലെന്നും റായി വ്യക്തമാക്കി. ഈ ബന്ധം തുടരാനാകില്ലെന്ന് മനസ്സിലായതോടെയാണ് തങ്ങള്‍ ഇതില്‍ നിന്നും പിന്തിരിഞ്ഞതെന്നും എന്തിനാണ് ആളുകള്‍ ഇതിനെക്കുറിച്ച് ഇപ്പോഴും പറഞ്ഞു നടക്കുന്നതെന്നും റായി ചോദിക്കുന്നു.

ധോണിയുടെ ആദ്യകാമുകി പ്രിയങ്ക ഷായെക്കുറിച്ചും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പ്രിയങ്ക ഒരു അപകടത്തില്‍ മരണപ്പെടുകയായിരുന്നു. എന്നാല്‍ തന്നെക്കുറിച്ച് ഈ ചിത്രത്തില്‍ പ്രതിപാദിക്കില്ലെന്ന് റായി ഉറപ്പു പറയുന്നു. ധോണി ജീവിതത്തില്‍ ഡേറ്റ് ചെയ്തത് തന്നെ മാത്രമല്ലെന്നും മറ്റൊരുപാട് പെണ്‍കുട്ടികള്‍ വന്നുപോയിട്ടുണ്ടെന്നും റായി പറഞ്ഞു. ജീവചരിത്രം സിനിമയാക്കുമ്‌ബോള്‍ ഇതുപോലുള്ള കാര്യങ്ങള്‍ ഒഴിവാക്കുകയാണ് സാധാരണയെന്നും റായി പറഞ്ഞു.

'എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി' എന്ന പേരില്‍ പുറത്തിറങ്ങുന്ന ധോണിയുടെ ജീവിതകഥ സംവിധാനം ചെയ്യുന്നത് നീരജ് പാണ്ഡെയാണ്. സുശാന്ത് സിങ് രാജ്പുത്താണ് ധോണിയാകുന്നത്. ധോണിയുടെ ക്രിക്കറ്റ് കരിയറിലെ ഇതുവരെ ആരും അറിയാത്ത സംഭവങ്ങളും ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട്. ധോണിയുടെ പിതാവ് പാന്‍സിങ്ങിനെ അവതരിപ്പിക്കുന്നത് അനുപം ഖേറാണ്. കിയര അദ്വാനിയാണ് സാക്ഷി ധോണിയായെത്തുന്നത്. ചിത്രം ഒക്ടോബര്‍ ഏഴിന് പുറത്തിറങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (4 minutes ago)

എഫ് കപ്പ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ മുക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്‌സണലിന് കമ്യൂണിറ്റി ഷീൽഡ് കിരീടം  (14 minutes ago)

സങ്കടക്കാഴ്ചയായി.. മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു  (16 minutes ago)

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (51 minutes ago)

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി  (1 hour ago)

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം... ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി...  (1 hour ago)

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (1 hour ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (6 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (7 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (7 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (7 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (7 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (8 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (8 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (14 hours ago)

Malayali Vartha Recommends