തമന്നയും പ്രഭുദേവയും കൊച്ചിയില്‍

പുതിയ ചിത്രം ദേവിയുടെ പ്രചരണത്തിനായി തമന്നയും പ്രഭുദേവയും കൊച്ചിയില്‍ എത്തുന്നു. ഒക്ടോബര്‍ ഒന്നിന് വൈകിട്ട് നാലു മണിക്ക് കൊച്ചിയിലെ സെന്റര്‍ സ്‌ക്വയര്‍ മാളില്‍ നടക്കുന്ന ചടങ്ങില്‍ ഇരുവരും പങ്കെടുക്കും. എ.എല്‍. വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.
ഒക്ടോബര്‍ ഏഴിന് റിലീസിനെത്തുന്ന ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്ന ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ്. മൂന്നു ഭാഷകളിലായി ഒരുക്കുന്ന ചിത്രം ഹൊറര്‍ കോമഡി വിഭാഗത്തിലുള്ളതാണ്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രം കേരളത്തില്‍ ഡബ് ചെയ്താണ് എത്തുന്നത്. ഒരു സിനിമാനടിയുടെ റോളിലാണ് ഈ ചിത്രത്തില്‍ തമന്ന അഭിനയിക്കുന്നത്. എമി ജാക്‌സണ്‍ ഈ ചിത്രത്തില്‍ അതിഥിവേഷം ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha
























