എല്ലാം ഇല്ലാതായപ്പോള്‍ താന്‍ ജീവിതം വെറുത്തുപോയെന്ന് ഷംനാകാസിം

താന്‍ ഭാഗ്യമില്ലാത്തവളെന്ന് ഷംനാകാസിം. മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഔട്ടാകുമെന്ന് തോന്നിയപ്പോള്‍ താന്‍ ജീവിതം വെറുത്തുവെന്ന് ഷംനപറഞ്ഞു. സിനിമയില്‍ കഴിവിനേക്കാളുപരി ഭാഗ്യത്തിന് നല്ല സ്ഥാനമുണ്ടെന്ന് താന്‍ പിന്നീടാണ് മനസിലാക്കുന്നത്. വിജയിക്കുന്ന ചിത്രങ്ങളുടെ ഭാഗമായാല്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളു എന്ന് താന്‍ മനസിലാക്കി. നൃത്തത്തിനോടായിരുന്നു തനിക്ക് എപ്പോഴും താലപര്യം. സിനിമയോട് വിടപറഞ്ഞ് നൃത്താധ്യാപികയാകാന്‍ തീരുമാനിക്കുന്ന അവസരത്തിലാണ് തന്റെ തെലുങ്ക്ചിത്രം വിജയിക്കുന്നത്. അങ്ങിനെയാണ് വീണ്ടും സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നതെന്ന് ഷംന വേദിയില്‍ പറഞ്ഞു.
സെവരക്കത്തി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഷംനാകാസിം വികാരാധീനയായത്. ആദ്യ കാലത്ത് അഭിനയിച്ച ചിത്രങ്ങളില്‍ നല്ല അഭിപ്രായം ലഭിച്ചുവെങ്കിലും പിന്നീട് വന്നവ വിജയിക്കാതെ പോയപ്പോള്‍ സിനിമ വിടാമെന്ന തീരുമാനിച്ചതാണ്. ഒരു നല്ല നടിയായി അറിയപ്പെടാനാണ് താന്‍ എപ്പോഴും ആഗ്രഹിച്ചത്. തന്റെ വിജയത്തിനു പിന്നില്‍ അമ്മയുടെ പ്രാര്‍ഥനയുണ്ട്. തനിക്ക് എന്നും പിന്തുണ നല്‍കുന്നത് അമ്മയാണെന്നും ഷംന പറഞ്ഞു. സവരക്കത്തിയിലേക്ക് വിളിച്ച ദിവസം രാത്രി ഉറങ്ങിയില്ലെന്നും ഷംന പറഞ്ഞു.
മിഷ്‌കിന്‍ ചിത്രമായ സവരക്കത്തിയിലൂടെ തമിഴില്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് മലയാളി കൂടിയായ ഷംനാ കാസിം. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ വികാരഭരിതയായി സംസാരിക്കുന്ന ഷംനയുടെ ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. തമിഴില്‍ ഭരതിനൊപ്പം ചെയ്ത സിനിമയ്ക്ക് അഭിനന്ദനങ്ങള്‍ ലഭിച്ചു. പക്ഷേ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. ഭാഗ്യമില്ലാതെ പോയി. മിഷ്‌കിന്‍ കഥയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി.ആര്‍.ആദിത്യയാണ്. മിഷ്‌കിനും റാമുമാണ് നായകന്മാര്‍.
https://www.facebook.com/Malayalivartha























