Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

പുലി പൊളിഞ്ഞിരുന്നുവെങ്കില്‍ ഞാനും ഇല്ലാതായേനെ... തീരുമെന്ന് പറഞ്ഞതിന്റെ ഇരട്ടി കൈയ്യില്‍ നിന്നുമായി; എല്ലാവരും കൈയ്യൊഴിഞ്ഞ ഒരു സിനിമ തലയില്‍ കേറ്റിയപ്പോവുണ്ടായ അനുഭവം

19 OCTOBER 2016 11:07 AM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

എല്ലാവരും കൈയ്യൊഴിഞ്ഞ ഒരു സിനിമ തലയില്‍ കേറ്റിയപ്പോള്‍ വിവിധ കോണുകളില്‍ നിന്നും കുറ്റപ്പെടുത്തലുകളുണ്ടായി. കോടികള്‍ മുടക്കിയിട്ടും അതെങ്ങുമെത്തിയില്ലെങ്കില്‍ താന്‍ തന്നെ ഇല്ലാതാകുമായിരുന്നു. പുലി മരുകന്റെ വമ്പന്‍ വിജയത്തിന്റെ കഠിനാധ്വാനം വിവരിക്കുകയാണ് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. 

കഥകേട്ടപ്പോള്‍ തന്നെ മോഹന്‍ലാല്‍ ആവേശത്തിലായി. പുലി മുരുകന്‍ എന്ന പേരും ലാല്‍ തന്നെ നിര്‍ദ്ദേശിച്ചു. എല്ലാ പിന്തുണയും ആന്റണി പെരുമ്പാവൂര്‍ നല്‍കി. തിരക്കുകള്‍ക്കിടയിലും ആറു മാസത്തോളം തുടര്‍ച്ചയായി പല ബുദ്ധിമുട്ടുകളും സഹിച്ച് മോഹന്‍ലാല്‍ ഒപ്പം നിന്നു. അതും സ്വന്തം ആരോഗ്യം പോലും മറന്ന്. ഡ്യൂപ്പ് പോലും ഇല്ലാതെയാണ് പല രംഗങ്ങളും ചെയ്തത്. അദ്ദേഹവുമൊത്ത് ഇതിലും വലിയൊരു സിനിമ ചെയ്യണമെന്നുണ്ട്.

ഈ സിനിമ റിലീസ് ചെയ്ത ദിവസം ടെന്‍ഷന്‍ ഉണ്ടായിരുന്നു. എങ്ങനെയാകും ഇത് ആളുകള്‍ സ്വീകരിക്കുക എന്നറിയില്ലല്ലോ? അവരാണല്ലോ ഒരു സിനിമയുടെ വിധി നിര്‍ണയിക്കുന്നത്. സത്യം പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റാത്ത പ്രതികരണമാണ് ആദ്യ ഷോ കഴിഞ്ഞ് ഉണ്ടായത്. കേരളം ഒന്നടങ്കം ചിത്രം ഏറ്റെടുത്തു. പത്തുകോടിയുടെ റിസ്‌ക് ഫാക്ടര്‍ മനസ്സില്‍ കണ്ടു തന്നെയാണ് ഈ പ്രോജക്ടിലേക്ക് ഞാന്‍ ഇറങ്ങിത്തിരിക്കുന്നത്. മാത്രമല്ല സംവിധായകന്‍ വൈശാഖിലും എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. 

ആദ്യം തീരുമാനിച്ച ബഡ്ജറ്റില്‍ നിന്ന് ഇരട്ടിയിലേക്ക് നീങ്ങി. കാര്യങ്ങള്‍ മനസ്സില്‍ കണ്ടപോലെ നടക്കുന്നില്ല. അപ്പോഴൊക്കെ എനിക്ക് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ എത്ര മുടക്കിയാണെങ്കിലും തീര്‍ക്കുമെന്ന്. ആറുകോടിക്ക് മുകളില്‍ മുടക്കിയാണ് 2010ല്‍ പോക്കിരിരാജ നിര്‍മ്മിച്ചത്. അന്ന് ആ സിനിമയുടെ സാറ്റലൈറ്റ് പലരും പറഞ്ഞിട്ടും ഞാന്‍ കൊടുത്തില്ല. സിനിമ പുറത്തിറങ്ങി ഞാന്‍ മനസ്സില്‍ കണ്ട തുകയ്ക്ക് തന്നെ സിനിമയുടെ സാറ്റലൈറ്റ് അവകാശം വിറ്റുപോയി. പുലിമുരുകന്റേതു തന്നെ യഥാര്‍ഥത്തില്‍ ചെലവായത് ഇപ്പോള്‍ പറഞ്ഞതിലും കൂടുതലാണ്‌ടോമിച്ചന്‍ പറയുന്നു.

ഞാനും വൈശാഖും ഉദയ്കൃഷ്ണയും പോക്കിരിരാജ എന്ന പ്രോജക്ട് കഴിഞ്ഞു നില്‍ക്കുകയാണ്. അന്നാണ് ലാല്‍ സാറിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന ചര്‍ച്ച ഉടലെടുക്കുന്നത്. ആറാം തമ്പുരാനിലും നരസിംഹത്തിലുമൊക്കെ കണ്ട ആ മീശ പിരിയന്‍ ലാല്‍ സാറിനെ ജനങ്ങള്‍ക്ക് മുന്നില്‍ ഒന്നുകൂടി അവതരിപ്പിക്കുന്ന ഒരു കിടിലന്‍ പടം. അതായിരുന്നു എന്റെ മനസ്സിലും അവരുടെ മനസ്സിലും ഉണ്ടായിരുന്നത്. ഇത്ര വലിയൊരു നടനെ ഉപയോഗിച്ച് ചെയ്യുമ്പോള്‍ അതൊരിക്കലും മറക്കാനാകാത്ത സിനിമയായിരിക്കണം എന്ന നിര്‍ബന്ധം എനിക്ക് ഉണ്ടായിരുന്നു. അതിന്റെ ബഡ്ജറ്റില്‍ ആയാലും ക്വാളിറ്റിയില്‍ ആയാലും അതൊട്ടും കുറയരുതെന്നൊരു വാശിയും ഉണ്ടായി. ഈ സിനിമ ഇത്രയും നാള്‍ നീണ്ടുപോയതും ഇതുകൊണ്ടു തന്നെയാണ്. സിനിമയുടെ എല്ലാ മേഖലയിലും ഈ ക്വാളിറ്റി കൊണ്ടുവരാന്‍ സാധിച്ചു. ഈ സിനിമ വലിയൊരു വിജയമായി മാറാന്‍ കാരണമായതും ഇക്കാര്യങ്ങള്‍ തന്നെയാണ്.

ലാല്‍ സാര്‍ ഈ പ്രോജക്ട് ഏറ്റെടുത്തതു മുതല്‍ ഇതിന്റെ ഒരു ഭാഗമായി മാറിയിരുന്നു. സാധാരണ അദ്ദേഹം സെറ്റിലെത്തി അഭിനയിച്ച ശേഷം തന്റെ ഭാഗം തീര്‍ന്നാല്‍ ഉടന്‍ തന്നെ പോകുകയാണ് പതിവ്. എന്നാല്‍ ഈ ചിത്രത്തിനൊപ്പം ആറുമാസവും അദ്ദേഹം കൂടെ ഉണ്ടായിരുന്നു. സെറ്റിലെത്തി എല്ലാവരോടുമൊപ്പം കുടുംബാംഗമായി അദ്ദേഹം നിന്നു. തുടക്കം മുതല്‍ അവസാനം വരെ ഒരേ സ്പിരിറ്റിലാണ് അദ്ദേഹം ചിത്രത്തില്‍ പ്രവര്‍ത്തിച്ചത്. അവസാനമായപ്പോഴൊക്കെ ഈ സിനിമയുടെ ചിത്രീകരണം തീര്‍ന്നെന്ന് തന്നോട് പറയരുതെന്ന് ലാല്‍ സാര്‍ പറയുമായിരുന്നു. ഇനിയും എന്തെങ്കിലും ചെയ്യാന്‍ ഉണ്ടാകും. ഉണ്ടെങ്കില്‍ പറയണം. ഞാന്‍ വരും. ഇതായിരുന്നു അദ്ദേഹം എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്.

ഏഷ്യയില്‍ തന്നെ വന്യമൃഗങ്ങളെ ഉപയോഗിച്ച് ചിത്രീകരിച്ച എണ്ണംപറഞ്ഞ സിനിമയിലൊന്നാണ് പുലിമുരുകന്‍. പീറ്റര്‍ ഹെയ്ന്‍ എന്ന ഫൈറ്റ്മാസ്റ്റര്‍ ആണ് പുലിമുരുകന്റെ വിജയത്തിലെ മറ്റൊരു പ്രധാനപങ്കാളി. പല നിര്‍ണായക നിമിഷങ്ങളിലും എനിക്ക് ധൈര്യം തന്ന വ്യക്തിയാണ് പീറ്റര്‍. സത്യത്തില്‍ പീറ്ററിന് പോലും കടുവയുമായുള്ള ആക്ഷന്‍ രംഗങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലായിരുന്നു. ആ വെല്ലുവിളി ഉള്ളതുകൊണ്ടാണ് അദ്ദേഹം ഈ പ്രോജക്ട് ഏറ്റെടുക്കുന്നത് തന്നെ. രാജമൗലിയുടെ വലിയ ചിത്രമായ ബാഹുബലി 2വിന്റെ ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ നിന്നാണ് പീറ്റര്‍ ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഒരേസമയം രണ്ടു ചിത്രങ്ങള്‍. എന്നാല്‍ അതിന്റേതായ യാതൊരു ബുദ്ധിമുട്ടും അദ്ദേഹം ഞങ്ങളെ അറിയിച്ചിട്ടില്ല. ആക്ഷന്‍ രംഗങ്ങളില്‍ അഭിയിക്കുന്നതില്‍ ലാല്‍ സാറിന്റെ പാടവം കണ്ട് അറിഞ്ഞതിന് ശേഷമാണ് ഡ്യൂപ്പ് പോലും വേണ്ടെന്ന തീരുമാനം പീറ്റര്‍ എടുക്കുന്നത്. എന്നാല്‍ നടന്മാരുടെയും മറ്റുള്ളവരുടെയും എല്ലാ സേഫ്റ്റി മെഷേര്‍സും അദ്ദേഹവും ടീമും കൃത്യമായി നോക്കിയിരുന്നു. പീറ്റര്‍ ഹെയ്ന്‍ പകര്‍ന്ന ആത്മ വിശ്വാസത്തില്‍ നിന്നാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആക്ഷന്‍ സീനുകള്‍ സിനിമയില്‍ പിറന്നത്.

പ്രമോഷന്റെ കാര്യത്തില്‍ മലയാളസിനിമ വളരെ പിന്നിലാണ്. മാര്‍ക്കറ്റിങ് സിനിമയുടെ ഒരു അഭിഭാജ്യ ഘടകമായി കാണുന്ന ഒരാളാണ് ഞാന്‍. പുലിമുരുകന്റെ പ്രമോഷന് വേണ്ടി മാത്രം ചെലവാക്കിയത് ഒന്നര കോടി രൂപയാണ്. മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് സിനിമയ്ക്കായി ഇത്ര വലിയൊരു പത്രപരസ്യം വരുന്നത്. ഒരു പേജ് മുഴുവന്‍ പുലിമുരുകന്‍. ആ ഒറ്റപേജ് പരസ്യത്തില്‍ ഞെട്ടിയത് കേരളം മുഴുവനാണ്. അതുതന്നെ ആയിരുന്നു എന്റെ ഉദ്ദേശവും. ഇതുകാണുന്നവന്‍ ഇതെന്ത് സാധനം എന്നു ചിന്തിക്കും. അല്ലെങ്കില്‍ മറ്റുള്ളവരോട് പറയും. അവിടെയാണ് ഇത് വലിയൊരു സംഭവമായി തീരുന്നത്. അല്ലാതെ ഇത്ര വലിയൊരു സിനിമ ചെയ്ത് നാലാളറിയാതെ തിയറ്ററുകളിലെത്തുമ്പോള്‍ ആ സിനിമയുടെ വലിപ്പം തന്നെ കുറയുകയാണ്. വേറൊരാള്‍ പത്തുരൂപയ്ക്ക് മേടിക്കുന്ന ഒരു സാധനം ഞാന്‍ നൂറുരൂപയ്ക്ക് മേടിക്കും. അപ്പോള്‍ അതിന് അതിന്റേതായ വില ഉണ്ടെന്ന് ആള്‍ക്കാരെ ബോധ്യപ്പെടുത്തേണ്ടത് ഞാന്‍ തന്നെയാണ്.

പുലിമുരുകന്റെ ചിത്രീകരണത്തിനിടയിലും സാമ്പത്തിക ഞെരുക്കം സംഭവിച്ചിട്ടുണ്ട്. ബിസിനസിനെയും ഇത് ഒരുപാട് ബാധിച്ചു. സിനിമയുടെ ചിത്രീകരണം ഒരു വര്‍ഷം നീണ്ടു പോയിരുന്നു. ഇവന്‍ സാമ്പത്തികമായി പൊട്ടിപാളീസായെന്നു പോലും എന്റെ നാട്ടിലുള്ളവരില്‍ ചിലര്‍ അടക്കം പറഞ്ഞു. പുലിമുരുകനെന്നോ മറ്റോ പേരുള്ള ഒരുപടം ചെയ്ത് അയാള്‍ ആകെ തകര്‍ന്നെന്നായിരുന്നു പറഞ്ഞുപരത്തിയത്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഒന്നും ഞാന്‍ ശ്രദ്ധിക്കാന്‍ പോയിട്ടില്ല. ഇതൊന്നും എന്നെ ബാധിച്ചിട്ടുമില്ല, ഇതെല്ലാം ഒരു വാശിയായി എടുത്തു. എന്റെ ആദ്യ ചിത്രത്തില്‍ സംഭവിച്ച പരാജയത്തിന്റെയും ചതിയുടെയുമൊക്കെ മധുരപ്രതികാരം കൂടിയാണ് പുലിമുരുകന്റെ വിജയം. അബുദാബിയില്‍ ബിസിനസാണ്. കുടുംബത്തോടെ അവിടെയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (25 minutes ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (49 minutes ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (59 minutes ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (1 hour ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (1 hour ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (2 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (2 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (2 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (3 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (3 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (3 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (3 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (4 hours ago)

Malayali Vartha Recommends