നിര്‍മാതാവ് പറ്റിച്ചതറിഞ്ഞ് മമ്മൂട്ടിക്ക് സ്‌നേഹം കൂടി

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം. മമ്മൂട്ടിയുടെ കുക്കിന് പനി വന്നതിനാല്‍ ഉച്ചഭക്ഷണത്തിന് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ചെമ്മീന്‍ പൊള്ളിച്ചതും അയലക്കറീം ഒന്നും ഉച്ചഭക്ഷണത്തിന് ലഭിച്ചില്ല. മമ്മൂട്ടിക്ക് ദേഷ്യം വന്നു. നമ്മള് ജോലി ചെയ്തിട്ട് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനായില്ലെങ്കില്‍ പിന്നെന്തിനാ ജീവിക്കുന്നതെന്ന് മമ്മൂട്ടി ചോദിച്ചു. ഒരു മണിയാകുമ്പോള്‍ ഭക്ഷണം ശരിയായില്ലെങ്കില്‍ മമ്മൂട്ടിക്കും മണിയന്‍പിള്ള രാജുവിനും വെപ്രാളമാണെന്ന് സിനിമയിലുള്ളവര്‍ക്കെല്ലാം അറിയാം. ഈ സമയത്താണ് ഒരു നിര്‍മാതാവ് വന്ന് മമ്മൂട്ടിയോട് കാര്യം തിരക്കിയത്. നീയാരാ എന്ന് മമ്മൂട്ടി ചോദിച്ചു.
ബാലചന്ദ്രമേനോന്റെ സുഹൃത്താണ് നിര്‍മാതാവ് പരിചയപ്പെടുത്തിയപ്പോള്‍ മമ്മൂട്ടിക്ക് മനസിലായി. എന്റെ ഭാര്യ നല്ല കുക്കാണെന്നും നാളെ മുതല്‍ ഉച്ചയ്ക്ക് ഭക്ഷണം എത്തിക്കാമെന്നും പറഞ്ഞു. മമ്മൂട്ടിക്കും സന്തോഷം. അങ്ങനെ അടുത്ത ദിവസം മുതല്‍ ഉച്ചയ്ക്ക് ഒരു ജീപ്പില്‍ നിര്‍മാതാവ് ഭക്ഷണം എത്തിക്കും. വിവിധതരം മീന്‍കറി, കപ്പ, ചെമ്മീനും കരിമീനും പൊള്ളിച്ചത്. ഇതെല്ലാം കണ്ട് മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞു. ഭാര്യയ്ക്ക് നല്ല കൈപ്പുണ്യം ഉണ്ടെന്ന് നിര്‍മാതാവിനോട് പറഞ്ഞു. നിര്‍മാതാവ് അത് കേട്ട് ഊറിച്ചിരിച്ചു. പതിവ് പോലെ എല്ലാ ദിവസവും ഉച്ചയ്ക്ക് ജീപ്പില്‍ മമ്മൂട്ടിക്ക് ഇഷ്ടമുള്ള വിഭവങ്ങള്‍ എത്തിക്കൊണ്ടിരുന്നു.
ഇത് പ്രൊഡക്ഷന്‍കാര്‍ക്ക് സന്തോഷമായി. കാരണം അവരുടെ തലവേദന കുറഞ്ഞു. ഇതിനിടെ പനിമാറി കുക്ക് വന്നെങ്കിലും മമ്മൂട്ടി ദേഷ്യപ്പെട്ടു. നീ പോയാല്‍ ഞാന്‍ പട്ടിണി കിടക്കുമോ എന്ന് കരുതിയോ എന്നൊക്കെ ചോദിച്ചു. ഒരു ദിവസം സമയമായിട്ടും ഭക്ഷണം എത്തിയില്ല. മമ്മൂട്ടിയുടെ ക്ഷമ നശിച്ചു. നിര്‍മാതാവിന് വല്ലോം സംഭവിക്കുമോ എന്ന ആധിയും മമ്മൂട്ടിക്കുണ്ടായി. അവസാനം ഒന്നര മണിക്കൂര്‍ കഴിഞ്ഞ് ജീപ്പ് വന്നു. നിര്‍മാതാവില്ല, െ്രെഡവര്‍മാത്രം. എന്താ താമസിച്ചതെന്ന് മമ്മൂട്ടി തിരക്കി. അത് പിന്നെ ഉള്ള ഷാപ്പിലെല്ലാം പോയി വരണ്ടേ എന്ന് െ്രെഡവര്‍ പറഞ്ഞു. ഷാപ്പോ എന്ന് ചോദിച്ചപ്പോ ഡ്രൈവര്‍ പറഞ്ഞു. അതേ ഇത്രേം കറികള്‍ ഏതെല്ലാം ഷാപ്പില്‍ പോയാ വാങ്ങുന്നതെന്ന് അറിയാമോ. നിര്‍മാതാവ് എവിടെയെന്ന് ചോദിച്ചപ്പോ, ദേ പൈസ കൊടുക്കാനുള്ള കൊണ്ട് പാളയം ഷാപ്പുകാര് തടഞ്ഞ് വച്ചിരിക്കുന്നത്. ഇനി ഞാന്‍ വീട്ടില്‍ പോയി പൈസ വാങ്ങിക്കൊണ്ട് വന്ന് വേണം സാറിനെ മോചിപ്പിക്കാന്‍. അത് കേട്ട് മമ്മൂട്ടിക്ക് ദേഷ്യം വന്നെങ്കിലും അദ്ദേഹം പറഞ്ഞു; എന്നോടുള്ള സ്‌നേഹം കൊണ്ടോ, ഡേറ്റ് വാങ്ങാനോ ഒക്കെയായിരിക്കും പാവം എനിക്ക് വേണ്ടി ഇത്രയും ഓടി നടന്നത്. അവന്റെ കയ്യില്‍ പൈസ ഉണ്ടോന്ന് പോലും ഞാന്‍ തിരക്കിയുമില്ല.
https://www.facebook.com/Malayalivartha























