മോഹന്‍ലാല്‍ നടന വിസ്മയമെന്ന് ലെന, നമ്മളെക്കുറിച്ച് മറ്റുള്ളവര്‍ പറയുമ്പോഴാണ് ഇങ്ങനെയൊരാളാണ് നമ്മളെന്ന് മനസ്സിലാക്കുന്നത്

ലാലേട്ടന്റെ ആരാധികയാണ് താന്‍. മോഹന്‍ലാലിനെപ്പോലെ ആത്മീയമായ ശക്തിയും ഊര്‍ജവമുള്ള ഒരു വ്യക്തിത്വത്തെ കണ്ടിട്ടില്ലെന്നും തുറന്ന് പറഞ്ഞ് ലെന. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'മോഹന്‍ലാലിനെപ്പോലെ സ്പിരിച്വല്‍ എനര്‍ജിയും പവറും ഉള്ള നടനെ ഞാന്‍ കണ്ടിട്ടില്ല. നടനെന്നല്ല ചിലപ്പോള്‍ വ്യക്തിയെ പോലും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്.
അദ്ദേഹത്തിന്റെ ഓരോ വേഷങ്ങളിലും തുളുമ്പുന്നത് ഈ ശക്തിയാണ്' ലെനയുടെ വാക്കുകള്‍. എന്തുകൊണ്ടാണ് അദ്ദേഹം ഒരു വിസ്മയമാകുന്നതിന് ഇതൊരു ഉദാഹരണമാണ്. ലാലേട്ടനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ അത് അനുഭവിച്ചിട്ടുണ്ടെന്നും ലെന പറഞ്ഞു.
'ലെന സൈക്കോളജിയില്‍ രണ്ടുപ്രാവശ്യം എംഎ എടുത്തിട്ടുണ്ട്. അവരെപ്പോലുള്ളവര്‍ക്ക് എന്നെ കൂടുതല്‍ അറിയാം. അത് മോശമായി പറയുന്നതല്ല. പലപ്പോഴും നമ്മളെക്കുറിച്ച് മറ്റുള്ളവര്‍ പറയുമ്പോഴാണ് ഇങ്ങനെയൊരാളാണ് നമ്മളെന്ന് മനസ്സിലാക്കുന്നത്. അതിനെക്കുറിച്ച് പഠിക്കാനോ അറിയാനോ ആഗ്രഹിക്കുന്നില്ല. മോഹന്‍ലാല്‍ പറയുന്നു.
https://www.facebook.com/Malayalivartha
























