Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഗാനഗന്ധര്‍വന് ഇന്ന് എഴുപത്തിയാറാം പിറന്നാള്‍

10 JANUARY 2017 09:56 AM IST
മലയാളി വാര്‍ത്ത

അരനൂറ്റാണ്ടിനു മേലെയായി മലയാളിയുടെ കാതുകളെ സ്വരമാധുര്യത്തിന്റെ മാസ്മരികതയില്‍ അലിയിക്കുന്ന സംഗീതത്തിലൂടെ നമ്മോടു സംവദിക്കുന്ന പ്രിയ ദാസേട്ടന് ഒരായിരം പിറന്നാള്‍ ആശംസകള്‍. ഈ ഭൂമിയിലുള്ള മറ്റൊന്നിനോടും ആ സ്വരത്തെ ഉപമിക്കാനാകാത്തതു കൊണ്ടാണ് യേശുദാസിനെ ഗന്ധര്‍വ ഗായകന്‍ എന്നു വിശേഷിപ്പിക്കുന്നത്.
1940 ജനുവരി പത്തിന് ഫോര്‍ട്ടുകൊച്ചിയില്‍ സംഗീതഞ്ജനും നാടക നടനുമായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്ത് ജോസഫിന്റെയും മകനായി ജനനം. കാട്ടശ്ശേരി ജോസഫ് യേശുദാസ് എന്നതാണ് പൂര്‍ണനാമം. ദാസപ്പന്‍ എന്ന ഓമനപ്പേരിലാണ് ബാല്യകാലത്ത് യേശുദാസ് അറിയപ്പെട്ടത്. പിതാവായിരുന്നു ആദ്യഗുരു. പന്ത്രണ്ടാം വയസില്‍ ആദ്യകച്ചേരി നടത്തി. തിരുവനന്തപുരം മ്യൂസിക് അക്കാദമി, ആര്‍. എസ്. വി സംഗീതകേളേജ് എന്നിവിടങ്ങളില്‍ സംഗീതപഠനം പൂര്‍ത്തിയാക്കി. പഠനകാലത്ത് സംഗീതമത്സരങ്ങളില്‍ സ്ഥിരം ഒന്നാം സ്ഥാനം നേടിയിരുന്നു. ലോകപ്രശസ്ത കര്‍ണാടക സംഗീതഞ്ജന്‍ ചെമ്പൈ വൈദ്യനാഥഭാഗവതരുടെ കീഴിലാണ് ദാസ് ശാസ്ത്രീയ സംഗീതം അഭ്യസിച്ചത്. മലയാളം 1961ല്‍ പുറത്തിറങ്ങിയ കാല്‍പ്പാടുകള്‍ എന്ന സിനിമയ്ക്ക് വേണ്ടി 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന വരികള്‍ ആലപിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്തേക്കെത്തി.



60-70 കാലഘട്ടങ്ങളില്‍ യേശുദാസും സംഗീതസംവിധായകരായ എം എസ് ബാബുരാജ്, ജി ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, സലില്‍ ചൌധരി എന്നിവരുടെ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളെല്ലാം തന്നെ ശ്രദ്ധ നേടിയവയാണ്. താമസമെന്തേ വരുവാന്‍..( ഭാര്‍ഗവി നിലയം1964), നദികളില്‍ സുന്ദരി...(അനാര്‍ക്കലി1966), ഇന്നലെ മയങ്ങുമ്പോള്‍ (അന്വേഷിച്ചു കണ്ടെത്തിയില്ല1967), അക്കരെയാണെന്റെ താമസം..(കാര്‍ത്തിക1968), പ്രാണസഖി ഞാന്‍..(പരീക്ഷ1969), ഒരു പുഷ്പം മാത്രമെന്‍...(പരീക്ഷ1967) എന്നീ ഗാനങ്ങള്‍ ബാബുരാജിന്റെ സംഗീതത്തില്‍ യേശുദാസ് പാടി മനോഹരമാക്കിയവയാണ്. ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ യേശുദാസ് ആലപിച്ച സ്വപ്നങ്ങളേ നിങ്ങള്‍...(കാവ്യമേള1965), (റോസി1965) കെ.വി. ജോബ് മാഷിന്റെ ഈണത്തില്‍ അല്ലിയാമ്പല്‍ കടവില്‍... പാടുമ്പോള്‍ അദ്ദേഹം പോലും രു പക്ഷേ ഓര്‍ത്തിരിക്കയില്ല മലയാളമണ്ണില്‍ എഴുതിവെക്കപ്പെടേണ്ട ഗാനമാകുമിതെന്ന്. കാക്കത്തമ്പുരാട്ടി...(ഇണപ്രാവുകള്‍1965), ഹൃദയസരസിലേ പ്രണയ..(പാടുന്ന പുഴ1968), പൊന്‍വെയില്‍...(നൃത്തശാല1972) എന്നിവയെല്ലാം അക്കാലത്തെ മികച്ച ഗാനങ്ങളില്‍ ഉള്‍പ്പെടുത്താവുന്നവയാണ്. ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ യേശുദാസ് പാടി മനോഹരമാക്കിയ ഗാനങ്ങളും നിരവധിയാണ്.

അഷ്ടമുടിക്കായലിലെ...(മണവാട്ടി1964), മാണിക്യ വീണയുമായെന്‍...(കാട്ടു പൂക്കള്‍1965), കാറ്റടിച്ചു കൊടും..(തുലാഭാരം1968), തങ്കഭസ്മ കുറിയിട്ട...(കൂട്ടുകുടുംബം1969), ആയിരം പാദസരങ്ങള്‍ കിലുങ്ങി..(നദി1969), സംഗമം സംഗമം ത്രിവേണി..(ത്രിവേണി1970), ഓമലാളേ കണ്ടു ഞാന്‍..(സിന്ദൂരച്ചെപ്പ്1971), മനുഷ്യന്‍ മതങ്ങളെ..(അച്ഛനും ബാപ്പയും1972), പദ്മതീര്‍ത്ഥമേ....(ഗായത്രി1973) എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. നീലപൊന്‍മാനേ..(നെല്ല്1974), കളകളം കായല്‍...(ഈ ഗാനം മറക്കുമോ1978), മാടപ്രാവേ വാ..(മദനോല്‍സവം1978), ശ്യാമ മേഘമേ..(സമയമായില്ല പോലും1978) തുടങ്ങിയവ സലില്‍ ചൌധരിയുടെ സംഗീത്തില്‍ യേശുദാസ് ആലപിച്ച് മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടായവയാണ്. രവീന്ദ്രന്‍ മാസ്റ്റര്‍, എം ജി രാധാകൃഷ്ണന്‍, ജെറി അമല്‍ദേവ്, ജോണ്‍സണ്‍ തുടങ്ങിയ സംഗീതജഞരുടെ ഈണത്തില്‍ യേശുദാസ് പാടി എണ്‍പതു കാലഘട്ടത്തില്‍ മലയാളിയുടെ ഹൃദയത്തില്‍ ഇടം നേടിയ ഗാനങ്ങള്‍ നിരവധിയാണ്.


തമിഴ് 1963ല്‍ റിലീസ് ചെയ്ത ബൊമ്മയ് എന്ന സിനിമയിലെ നീയും ബൊമ്മയ് ...എന്ന ഗാനമാണ് തമിഴ് സിനിമാ രംഗത്ത് യേശുദാസിന്റെ ആദ്യഗാനം. എം എസ് വിശ്വനാഥന്‍ ഈണമിട്ട ഉരിമയ് കുരലി(1974)ലെ വിഴിയേ കാതല്‍ എഴുത്ത് ... എന്നു തുടങ്ങുന്ന ഗാനം തമിഴില്‍ ശ്രദ്ധേയമാടണ്. മലരേ കുറിച്ചി മലരേ..(ഡോ.ശിവ1975), എന്നെ വിട്ടാല്‍ യാറുമില്ലയ്..(നാളെയ് നമതേ1975), വീണയ് പേസും അതു മട്ടും വിരല്‍കളില്‍..(വാഴ്വ് എന്‍ പക്കം1976), താനേ തനക്കുള്‍ സിരിക്കിട്രാള്‍...(പേരും പുകഴും1976), ചെണ്ടു മല്ലി പൂ പോല്‍ അഴകിയ....(ഇദയ മലര്‍1976), ഇതു ഇരവാ പകലാ..(നീലമലര്‍കള്‍1979) തുടങ്ങിയവയെല്ലാം വിശ്വനാഥന്‍, യേശുദാസ് ടീമിന്റെ കൂട്ടകെട്ടിനു സ്വന്തമായവ. സംഗീത ചക്രവര്‍ത്തി ഇളയരാജ, എ ആര്‍ റഹ്മാന്‍, രാജ്കുമാര്‍ എസ് എ, എസ് ബാലചന്ദര്‍, വൈദ്യനാഥന്‍ എല്‍, ദേവ, ഗംഗൈ അമരന്‍, ദിത്യന്‍, കെ വി മഹാദേവന്‍, ശങ്കര്‍ ഗണേഷ്, വിദ്യാസാഗര്‍ തുടങ്ങിയ സംഗീതജ്ഞരുടെ ഈണത്തില്‍ വേണ്ടി നിരവധി ഗാനങ്ങള്‍ യേശുദാസ് തമിഴില്‍ ആലപിച്ചിട്ടുണ്ട്. തമിഴില്‍ ആയിരത്തിലധികം ഗാനങ്ങള്‍ യേശുദാസ് ആലപിച്ചിട്ടുണ്ട്

.
അഞ്ചു തവണ ഏറ്റവും നല്ല പിന്നണിഗായകനുള്ള അവാര്‍ഡ് യേശുദാസ് എന്ന ഗാനപ്രതിഭയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ നല്‍കി. തെലുങ്ക് ഉച്ചാരണ ശുദ്ധി തന്നെയാണ് യേശുദാസിനെ ഇവിടെയും ഒന്നാമനാക്കിയത്. നിരവധി ക്‌ളാസിക്കല്‍ ഗാനങ്ങളും ചലചിത്രഗാനങ്ങളും തെലുങ്കില്‍ ദാസ് പാടിയിട്ടുണ്ട്.

മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ഏഴു പ്രാവശ്യം, അ!ഞ്ച് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, കേരളതമിഴ്‌നാട്-ആന്ധ്ര-ബംഗാള്‍ സര്‍ക്കാരുകളുടെ പുരസ്‌കാരം നാല്‍പത്തിമൂന്ന് പ്രാവശ്യവും യേശുദാസിനെ തേടിയെത്തി. 2002ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. പിതാവിന്റെ പാതപിന്‍തുടര്‍ന്ന വിജയ് യേശുദാസ് ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഗായകനാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (4 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (4 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (4 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (4 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (5 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (7 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (7 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (8 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends