ഐശ്വര്യയുടെ മകള്‍ ആരാധ്യയും അമീര്‍ഖാന്റെ മകന്‍ ആസാദും ഒരേ വേദിയിലെത്തിയപ്പോള്‍

അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ് ബച്ചന്റെയും മകള്‍ ആരാധ്യയും അമീര്‍ഖാന്റെയും കിരണ്‍ റാവുവിന്റെയും മകന്‍ ആസാദും ഒരേ വേദിയിലെത്തി. അവരുടെ മികച്ച നൃത്തപ്രകടനം ആരാധകര്‍ നന്നായി ആസ്വദിച്ചു. സ്‌കൂളിലെ വാര്‍ഷികാഘോഷ പരിപാടിയായിരുന്നു വേദി.
താരങ്ങളേയും താരങ്ങളുടെ മക്കളുടെ നൃത്തവും കാണാന്‍ സ്‌കൂളിലും പരിസരത്തും നിരവധി ആരാധകര്‍ എത്തിരുന്നു. ധീരുബായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണിരുവരും. കുഞ്ഞുങ്ങളുടെ ക്യൂട്ട് പെര്‍ഫോമെന്‍സു എല്ലാവരും ആസ്വദിച്ചു.
മക്കളുടെ നൃത്തം കാണാന്‍ മുന്‍നിരയില്‍ത്തന്നെ സ്ഥാനം പിടിച്ച താരദമ്പതികള്‍ക്കൊപ്പമാണ് സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി കുട്ടികളുടെ പ്രകടനം കണ്ടത്. റെയില്‍ ഗാഡി എന്നു തുടങ്ങിയ ഗാനത്തിനാണ് കുഞ്ഞുങ്ങള്‍ ചുവടുവെച്ചത്.
സ്‌റ്റേജില്‍ ഡാന്‍സ് പുരോഗമിക്കുമ്പോള്‍ മക്കളുടെ നൃത്തത്തിന്റെ വിഡിയോയെടുക്കുന്ന തിരക്കിലായിരുന്നു ഐശ്വര്യയും അമീറും. നൃത്തം പൂര്‍ത്തിയായയുടനെ വേദിയിലെത്തി കുഞ്ഞുങ്ങളെ അഭിനന്ദിച്ചു. ആരാധ്യക്കൊപ്പം നൃത്തം ചെയ്താണ് ഐശ്വര്യ തന്റെ സന്തോഷം പ്രകടിപ്പിച്ചത്.
https://www.facebook.com/Malayalivartha
























