Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

സ്ത്രീ സൗന്ദര്യ സംവാദത്തില്‍ സ്ത്രീയുടെ സൗന്ദര്യം അവളുടെ സ്വഭാവമാണെന്ന് മഞ്ജു വാര്യര്‍

11 JANUARY 2017 07:49 PM IST
മലയാളി വാര്‍ത്ത

മഞ്ജു വാര്യര്‍ അതിസുന്ദരിയും ഹോട്ടുമാണെന്ന് തെന്നിന്ത്യന്‍ സുന്ദരികളായ ശ്രീയ ശരണും തമന്നയും. നായികമാര്‍ക്ക് വേണ്ട സൗന്ദര്യ സങ്കല്‍പത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു നടിയ്ക്ക് വേണ്ട സൗന്ദര്യം തനിക്കില്ല എന്ന മഞ്ജുവിന്റെ വാക്കുകള്‍ക്കുള്ള മറുപടിയായാണ് ശ്രീയയും തമന്നയും മഞ്ജുവിനെ പ്രശംസിച്ചത്. സ്ത്രീ സൗന്ദര്യമെന്ന വിഷയത്തില്‍ എനിക്ക് വ്യത്യസ്തമായ അഭിപ്രായവും അനുഭവവുമാണെന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യര്‍ സംസാരിച്ച് തുടങ്ങിയത്. സൗന്ദര്യം സിനിമയിലൂടെ മനസ്സിലാക്കാന്‍ ശ്രമിച്ചതിനെപ്പറ്റിയാണ് മഞ്ജു പറഞ്ഞത്.

'പരസ്യത്തിന് വേണ്ടി തെലുങ്ക്, തമിഴ്, ഹിന്ദി പരസ്യങ്ങളില്‍ അഭിനയിച്ചു എന്നതൊഴിച്ചാല്‍ മലയാള സിനിമയില്‍ മാത്രമേ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ. ഒരു നായികയ്ക്ക് വേണ്ട സൗന്ദര്യം എനിക്കില്ല അതെനിക്ക് കൃത്യമായി അറിയാം.' മഞ്ജു പറഞ്ഞു. പറഞ്ഞ തീരും മുന്‍പേ തമന്നയും ശ്രിയയും ഇടപെട്ടു. നിങ്ങള്‍ അതി സുന്ദരിയാണെന്ന് ശ്രിയ പറഞ്ഞപ്പോള്‍, സുന്ദരിയും ബ്ലഡി ഹോട്ടുമാണെന്നായിരുന്നു തമന്നയുടെ അഭിപ്രായം.മലയാള സിനിമയില്‍ കഥാപാത്രത്തിന്റെ ആന്തരിക സൗന്ദര്യമാണ് നോക്കുക.

അതിനുള്ള ഉദാഹരണമാണ് കന്മദം എന്ന എന്റെ സിനിമയില്‍, ഭാനു എന്ന കഥാപാത്രം അവളുടെ നിറം കറുപ്പാണ്. പരുക്കന്‍ സ്വഭാവക്കാരിയാണ്. നോട്ടത്തില്‍ പോലും ആ പരുക്കന്‍ രീതിയുണ്ട്. ശരീരം മുഴുവന്‍ പൊതിഞ്ഞ് വസ്ത്രം ധരിക്കുന്ന സ്ത്രീ. അടിക്കടി വസ്ത്രം മാറ്റുന്നില്ല. ആ കഥാപാത്രത്തിന്റെ ആന്തരിക ശക്തിയാണ് അവരെ കൂടുതല്‍ സൗന്ദര്യവതിയാക്കുന്നത്. ഇപ്പോഴും ഭാനു എന്ന കഥാപാത്രത്തെ കുറിച്ച് എന്നോട് പലരും ചോദിക്കും. എന്നെ സംബന്ധിച്ച് ഭാനുവാണ് സൗന്ദര്യം എന്താണ് എന്നതിനുള്ള ഉത്തരം.

സ്വഭാവം, സംസാരം, ജ്ഞാനം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സൗന്ദര്യം കണക്കാക്കേണ്ടതെന്ന് മഞ്ജു പറഞ്ഞു. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള നായികമാര്‍ സംവാദത്തില്‍ പങ്കെടുത്തിരുന്നു. മലയാളത്തെ പ്രതിനിധീകരിച്ചാണ് മഞ്ജു വാര്യര്‍ പങ്കെടുത്തത്. മറ്റ് ഭാഷകളെ പ്രതിനിധീകരിച്ച് തമന്ന, ശ്രിയ , അമൈറ എന്നിവരും. സംവാദത്തിനിടെ സൗത്തിന്ത്യന്‍ നായികമാരുടെ സൗന്ദര്യവും സിനിമയും എന്ന വിഷയത്തെപ്പറ്റി ചര്‍ച്ച വന്നു. സൗന്ദര്യം ഉള്ളവര്‍ക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുമോ എന്നായിരുന്നു ചോദ്യം. നല്ല ഭംഗിയും വെളുത്ത മുഖസൗന്ദര്യവും നായികമാര്‍ക്ക് ആവശ്യമില്ലെന്ന് ശ്രിയ ശരണ്‍ പറഞ്ഞു. മനം എന്ന ചിത്രത്തില്‍ സൗന്ദര്യം കുറഞ്ഞ സ്ത്രീയായാണ് അഭിനയച്ചതെന്ന് ശ്രീയ പറയുന്നു.

സൗന്ദര്യം എന്നതിന് പ്രത്യേക നിര്‍വചനം ഇല്ലെന്നും മുഖം നോക്കിയല്ല ഒരാളുടെ സൗന്ദര്യം വിലയിരുത്തുന്നതെന്നും തമന്ന പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബ്യൂട്ടി എന്ന് പറഞ്ഞ് ഒരു പ്രത്യേക നിര്‍വചനമൊന്നും കൊടുക്കാന്‍ കഴിയില്ല. എല്ലാവര്‍ക്കും അവരുടേതായ സൗന്ദര്യമുണ്ടെന്ന് തമന്ന. 'ഞാന്‍ മുംബൈയില്‍ ജനിച്ചു വളര്‍ന്നയാളാണ്. 15 വയസ്സുമുതല്‍ ഞാന്‍ സൗത്ത് ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ്. എന്നാല്‍ മുംബൈയിലുള്ളവര്‍ ഞാന്‍ സൗത്തിന്ത്യന്‍ ആണെന്നും ഇവിടെയുള്ളവര്‍ തിരിച്ചും വിചാരിക്കുന്നു. അതുകൊണ്ട് എനിക്കൊരു ഐഡന്റിറ്റി െ്രെകസസ് ഉണ്ട്. എന്റെ വളര്‍ച്ചയില്‍ സൗത്തിന്ത്യന്‍ സംസ്‌കാരം വന്നിട്ടുണ്ട്. 'തമിഴില്‍ വരുമ്പോള്‍ കുറച്ചൊക്കെ തടി വെക്കണമെന്ന് പലരും പറഞ്ഞിട്ടുണ്ട്. അതൊക്കെ തെറ്റായ ധാരണയാണ്.' തമന്ന പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (4 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (4 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (4 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (4 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (5 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (7 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (7 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (8 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends