പ്രേമം സിനിമയിലെ നായിക സായി പല്ലവി തെലുങ്കില്‍ സജീവമാകുന്നു

പ്രേമം സിനിമയിലൂടെ അഭിനയ ജീവിതത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ സായി പല്ലവി തെലുങ്കില്‍ സജീവമാകുന്നു. ശേഖര്‍ കമ്മുള്ളയുടെ റൊമാന്റിക്ക് ഡ്രാമ ഫിദയിലൂടെ തെലുങ്കു സിനിമയില്‍ സായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നാണ് അടുത്ത തെലുങ്കു ചിത്രത്തിന്റെ കരാറില്‍ ഒപ്പിട്ടു.ഒരു പ്രണയകഥ പറയുന്ന ചിത്രത്തില്‍ സുന്ദീപ് കിഷനാണ് നായകന്‍. സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ സഹോദരി മഞ്ജുളയാണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം സംവിധാനം ചെയ്യുന്നത്.
സമ്മര്‍ ഇന്‍ ബത്‌ലഹേം, ഷോ, രാജസ്ഥാന്‍എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ എല്ലാവര്‍ക്കും സുപരിചിതയായ മഞ്ജുള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ വ്യത്യസ്ത ലുക്കിലായിരിക്കും സുന്ദീപ് എത്തുക.
https://www.facebook.com/Malayalivartha
























