Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

മലയാള സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കിയ തീയേറ്റര്‍ സമരം പിന്‍വലിച്ചു; ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന

15 JANUARY 2017 09:37 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമാ മേഖലയെ വന്‍ പ്രതിസന്ധിയിലാക്കിയ തിയേറ്റര്‍ സമരം പിന്‍വലിച്ചു. നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ തിയേറ്റര്‍ ഉടമകളുടെ പുതിയ സംഘടന രൂപീകരിച്ചു. 'എ' ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തിലാണ് സമരത്തില്‍നിന്ന് പിന്മാറിയതെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് പകരമായി പുതിയ സംഘടന നിലവില്‍ വന്നു. നിര്‍മ്മാതാക്കളും വിതരണക്കാരും തീയറ്റര്‍ ഉടമകളും സംവിധായകരും ചേരുന്നതാണ് ഈ പുതിയ സംഘടന. ഈ സംഘടനയുടെ ഭാഗമായി അറുപതോളം തീയറ്റര്‍ ഉടമകള്‍ ചേര്‍ന്ന് നടന്‍ ദിലീപ് ചെയര്‍മാനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വൈസ്‌ചെയര്‍മാനുമായി കൂട്ടായ്മയ്ക്കും രൂപം നല്‍കി.

കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് സംഘടനക്ക് രൂപം നല്‍കിയത്. തീയറ്റര്‍ ഉടമകളുടെ കൂട്ടായ്മയ്ക്ക് ശക്തിപകരാന്‍ നിര്‍മ്മാതാക്കളും സംവിധായകരും വിതരണക്കാരും ചേരുന്ന കണ്‍സോര്‍ഷ്യമാണ് പുതിയ സംഘടന. ഇതിന്റെ പേരും പ്രവര്‍ത്തനരീതിയും ഭാരവാഹികളുടെ പട്ടികയും ഒരാഴ്ചയ്ക്കകം തീരുമാനിക്കുമെന്ന് ദിലീപ് അറിയിച്ചു.

ആഴ്ചകളായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തുന്ന തീയറ്റുകള്‍ അടച്ചുള്ള സമരവും ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ ഏകപക്ഷീയ നിലപാടുകളുമാണ് പുതിയ സംഘടനയുടെ രൂപീകരണത്തിന് കാരണമായത്. ഇനി പുതിയ സംഘടനയായിരിക്കും ഏതൊക്കെ സിനിമകള്‍ ഏതൊക്കെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കുകയെന്ന് ദിലീപ് പറഞ്ഞു.

നിര്‍മ്മാതാക്കളായ ജി. സുരേഷ്‌കുമാര്‍, വിബികെ മേനോന്‍, സിയാദ് കോക്കര്‍ തുടങ്ങിയവരായിരിക്കും ഉപദേശകസമിതിയംഗങ്ങള്‍. ഒരു സ്റ്റിയറിങ് കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്. ബി. ഉണ്ണികൃഷ്ണന്‍, സത്യന്‍ അന്തിക്കാട്, സിദ്ദിഖ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (4 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (4 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (4 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (4 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (5 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (7 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (7 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (8 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends