ഞാന്‍ ആദ്യമായി കാരവാനില്‍ കയറിയപ്പോള്‍... വിജയിനെ കണ്ടു പഠിക്കണം

ദീര്‍ഘകാലമായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് വിജയ രാഘവന്‍. അന്നൊന്നും ലഭിക്കാത്ത സൗകര്യത്തെ കുറിച്ച് വാചാലനാവുകയാണ് വിജയരാഘവന്‍. ഭൈരവ സിനിമയില്‍ ആദ്യമായി കാരവാനില്‍ കയറിയ അനുഭവും പങ്കുവച്ചു.
മലയാള സിനിമയിലെ ലൊക്കേഷന്‍ പോലെയെ അല്ല അവിടെ. ഇവിടെ ബ്രേക്ക് സമയത്ത് എല്ലാവരും കൂടിയിരുന്ന് വര്‍ത്തമാനം പറച്ചിലും തമാശയുമൊക്കെയാണ്. എന്നാല്‍ അവിടെ എല്ലാവരും അവരവരുടെ കാരവനിലാണ്. എനിക്കും കിട്ടി ഒരു കാരവന്‍. നമുക്കിതൊന്നും ശീലമല്ലാത്തതു കൊണ്ടാവണം ആകെ ഒരു ശ്വാസം മുട്ടലായിരുന്നു.
അഭിനയിക്കുന്നതു പോലെയല്ല മറിച്ച് ഒരു ജോലി ചെയ്യുന്നതു പോലെ തോന്നി. അവിടെ ലൊക്കേഷനില്‍ ഒരു ഫോട്ടോ പോലും എടുക്കാന്‍ ആര്‍ക്കും അനുവാദമില്ല. ഇവിടെയൊക്കെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നിന്ന് സെല്‍ഫിയൊക്കെ എടുക്കുമ്പോള്‍ അവിടെ അതൊന്നും ആര്‍ക്കും ചിന്തിക്കാന്‍ പോലുമാവില്ല. അദ്ദേഹം പറയുന്നു.
ഒരു ബഹളങ്ങളുമില്ലാത്ത ആളാണ് വിജയ്. അധികം ആരോടും സംസാരിക്കുക പോലുമില്ല. ഇനി സംസാരിച്ചാല്‍ തന്നെ ശബ്ദം കുറച്ച് മാത്രം. സംവിധായകനോടൊക്കെ എന്തെങ്കിലും പറയുന്നത് ചെവിയിലാണ്. ഡയലോഗൊക്കെ പറയുന്നതും അതു പോലെ തന്നെ. കൂടെ അഭിനയിക്കുന്ന നമുക്ക് മനസ്സിലാവില്ല ഇദ്ദേഹം എന്താണ് പറയുന്നതെന്ന്. സെറ്റിലെത്തിയാല്‍ ഉടന്‍ എല്ലാവരെയും വിഷ് ചെയ്യും. തിരുവോണദിവസവും ചിത്രത്തിന്റെ ഷൂട്ടിങ്ങുണ്ടായിരുന്നു. അന്ന് എന്റടുത്ത് വന്ന് ആശംസകള്‍ പറഞ്ഞു. ടേക്കും റീടേക്കുമൊക്കെ എത്ര പോയാലും പുള്ളി ക്ഷമയോടെ കാത്തിരിക്കും.
https://www.facebook.com/Malayalivartha























