ആ സത്യം തൃഷയുടെ അമ്മ വെളിപ്പെടുത്തി, വിമര്‍ശിച്ചവരെല്ലാം ഞെട്ടി!

സുപ്രിം കോടതി ജല്ലിക്കെട്ട് നിരോധിച്ചപ്പോള്‍ തമിഴ് സിനിമാ താരങ്ങളെല്ലാം അതിനെ എതിര്‍ത്തുകൊണ്ട് ട്വിറ്ററിലും ഫേസ്ബുക്കിലും ടിവി ചാനലുകളിലുമെത്തി. വിഷയത്തില്‍ ഒന്നും മിണ്ടാത്ത താരങ്ങളുമുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് തൃഷ. എന്നിട്ടും തമിഴകം തൃഷയെ പിച്ചിക്കീറി.
ജെല്ലിക്കെട്ടിനെതിരെ മൃഗസംരക്ഷണ സംഘടനയായ പെറ്റ പരാതി നല്‍കിയിരുന്നു. തൃഷ പെറ്റയിലെ അംഗമാണെന്നും, തമിഴ് സംസ്‌കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ടിനെതിരെ പരാതി നല്‍കിയ പെറ്റയെ തൃഷ എങ്ങനെ പിന്തുണയ്ക്കും എന്നും ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം.
എന്നാല്‍ ഇപ്പോള്‍ ആ സത്യം വെളിപ്പെടുത്തിക്കൊണ്ട് തൃഷയുടെ അമ്മ ഉമ കൃഷ്ണ രംഗത്തെത്തിയിരിയ്ക്കുകയാണ്. തൃഷ പെറ്റയില്‍ അംഗമല്ല എന്നും ജെല്ലിക്കട്ട് വിഷയത്തില്‍ തൃഷ പ്രതികരണങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല എന്നും ഉമ വ്യക്തമാക്കി.
തൃഷ ജെല്ലിക്കെട്ടിനെതിരെ പരാതി നല്‍കിയ പെറ്റയെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് പലരും ട്വിറ്ററില്‍ തൃഷയെ ആക്രമിയ്ക്കുകയും നടിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് അക്കൗണ്ട് തിരിച്ചെടുത്ത തൃഷ പ്രശ്‌നങ്ങളെ തുടര്‍ന്ന് ട്വിറ്റര്‍ വിട്ട് പോയി. വിഷയത്തില്‍ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.
നടി എയ്ഡ്‌സ് വന്നു മരിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഒരു നടിയെയും അവളുടെ കുടുംബത്തെയും അപമാനിക്കുന്നതാണോ തമിഴ് സംസ്‌കാരം എന്ന് ചോദിച്ചുകൊണ്ട് തൃഷ രംഗത്തെത്തിയതും വാര്‍ത്തയായി.
നിങ്ങളെ തമിഴര്‍ എന്ന് വിളിക്കാന്‍ കഴിയില്ല എന്നാണ് നടി പറഞ്ഞത്. സംഭവത്തില്‍ കമല്‍ ഹസന്‍ ഉള്‍പ്പടെയുള്ളവര്‍ തൃഷയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ജെല്ലിക്കട്ടും തൃഷയും നമ്മുടേതാണ് തൃഷയെ ഇങ്ങനെ ആക്രമിക്കരുത് എന്നാണ് കമല്‍ ഹസന്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha























