തൃഷയുടെ അമ്മയ്ക്ക് ചെന്നൈ കോടതിയുടെ അറസ്റ്റ് വാറന്റ്

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം തെന്നിന്ത്യന്‍ താര റാണി തൃഷയെ കുറിച്ചാണ്. തൃഷയ്ക്ക് എതിരെ അറസ്റ്റ് വാറന്റ് എന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വാര്‍ത്ത തെറ്റാണെന്നും തൃഷയുടെ മാനേജര്‍ വിശദീകരിച്ചു. എന്നാല്‍ തൃഷയുടെ അമ്മയ്ക്ക് എതിരെയാണ് ചെന്നൈ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. അമ്മ ഉമ കൃഷ്ണനെതിരെയാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി അറസ്റ്റ് വാറന്റിന് ബന്ധമില്ലായെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
2005ല്‍ തൃഷയുടെ ഫോട്ടോകള്‍ ഒരു മാഗസിന്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതിനെതിരെ ഉമ കൃഷ്ണന്‍ കേസ് നല്‍കിയിരുന്നു. മാഗസിന്‍ മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും നാളുകള്‍ക്കിടയില്‍ കേസ് പരിഗണിക്കുമ്പോള്‍ കോടതിയിലെത്താന്‍ ഉമ കൃഷ്ണന്‍ തയ്യാറായിട്ടില്ല. വാദം കേള്‍ക്കുന്ന ദിവസം ഹാജരാകാന്‍ പല തവണ കോടതി നിര്‍ദ്ദേശം ലഭിച്ചിട്ടും അനുസരിച്ചില്ല. ഇതോടെ കോടതി വാറന്റ് അയയ്ക്കുകയായിരുന്നു. എന്നാല്‍ ഈ കേസ് പിന്‍വലിച്ചതായും മാനേജര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























