സൂര്യ ഞെട്ടി, പിണറായി വിജയനെ കണ്ട്; ഒരു മുഖ്യമന്ത്രിക്ക് ഇത്ര സിംപിളാകാന്‍ കഴിയുമോ?

സൂര്യ മുഖ്യമന്ത്രി പിണറായി വിജയനെ അപ്രതീക്ഷിതമായി കണ്ടു മുട്ടി. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമദ്ധേയായാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ സൂര്യ കണ്ടത്. കൂടിക്കാഴ്ചയ്ക്ക് ശേഷം സൂര്യയുടെ പ്രതികരിച്ചത് ഇങ്ങനായിരുന്നു - ഒരു മുഖ്യമന്ത്രിക്ക് ഇത്ര സിംപിളാകാന്‍ കഴിയുമോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു പോയി. സാധാരണ വിവിഐപികള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവരെ തടഞ്ഞ് വെച്ച് അവര്‍ ഇറങ്ങിയതിന് ശേഷമാകും മറ്റുള്ളവര്‍ ഇറങ്ങുക. എന്നാല്‍ മറ്റ് യാത്രക്കാര്‍ എല്ലാം ഇറങ്ങിയതിന് ശേഷമാണ് അദേഹം പുറത്തിറങ്ങിയത്. ഒരു സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കുട്ടിയെ കാണുന്നത് പോലെയാണ് അദേഹം എന്നെ കണ്ടത്. ഒരു സാധാരണക്കാരന്റെ ലാളിത്യവും ആ മുഖത്തുണ്ടായിരുന്നു.
തൃശൂരില്‍ ഇന്നലെ സിങ്കം 3യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എത്തിയ സൂര്യ അതിന് ശേഷം തിരുവനന്തപുരത്ത് മൂവിപ്രമോഷന്‍ പരിപാടികള്‍ പങ്കെടുക്കുന്നതിനായി പോകുകയായിരുന്നു. ഇതറിഞ്ഞ മുഖ്യമന്ത്രി വിമാനത്തിലുള്ള സൂര്യയെ സന്ദര്‍ശിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























