ജയില്‍ പുള്ളിയെയും കൊണ്ടുള്ള കോടതിയാത്ര ..'അകം പുറം'

ഷോര്‍ട്ട് ഫിലിമുകളുടെ കാലമാണ് ഇപ്പോള്‍. നിരവധി ഷോര്‍ട് ഫിലിമുകള്‍ വരുന്നുണ്ടെങ്കിലും ശ്രദ്ധ നേടുന്നതും, പുതുമകള്‍ ഉള്ളതുമായ ഷോര്‍ട് ഫിലിമുകള്‍ നന്നേ കുറവാണ്. കഴിഞ്ഞ ദിവസം യുട്യൂബിലെത്തിയ അകം പുറം എന്ന ഷോര്‍ട്ട് ഫിലിം വളരെ ഹൃദയസ്പര്‍ശിയായ ഒരാശയമാണ്. ജയിലില്‍ നിന്നും പ്രതിയെയും കൊണ്ടുള്ള കോടതി യാത്രക്കിടയില്‍ പ്രതിക്കും പോലീസുകാര്‍ക്കുമിടയില്‍ സംഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളാണ് വിഷയം.
ഇതിനോടകം തന്നെ നിരവധി ദേശിയ അന്തര്‍ ദേശിയ ശ്രദ്ധ പിടിച്ചു പറ്റിയ ഷോര്‍ട് ഫിലിമിന് 14 മിനിറ്റു ദൈര്‍ഖ്യമാണുള്ളത്. ഈ ഹ്രസ്വ ചിത്രം 7 മണിക്കൂര്‍ കൊണ്ട് ഷൂട്ട് പൂര്‍ത്തിയാക്കി എന്നത് വളരെ ശ്രദ്ധേയമായ ഒന്നാണ്. വ്യത്യസ്തവും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം ഒരു യാത്രയിലൂടെ വളരെ നല്ല രീതിയില്‍ ചിത്രീകരിക്കാന്‍ കഴിഞ്ഞുവെന്നതു അഭിനന്ദനാര്‍ഹമാണ്.
ബാങ്ക് ഉദ്യോഗസ്ഥനായ അഭിലാഷ് പുരുഷോത്തമനാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ കഥയും സംവിധാനവും ചെയ്തിരിക്കുന്നത്. ചലച്ചിത്ര താരങ്ങളായ ശരത് ദാസ്, പ്രേം ലാല്‍, അരുണ്‍ പുനലൂര്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ഹ്രസ്വ ചിത്രം മൂന്ന് വിദേശ ചലച്ചിത്ര മേളകള്‍ അടക്കം ഒമ്പത് ചലച്ചിത്ര മേളകളില്‍ ഇത് വരെ പങ്കെടുക്കുകയും അംഗീകാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. 5 കഥാപാത്രങ്ങള്‍ മാത്രം ഉള്ള ഈ ഹ്രസ്വ ചിത്രത്തില്‍ മൂന്ന് പേര്‍ പുതു മുഖങ്ങളാണ് . ഫോട്ടോഗ്രഫറായ അരുണ്‍ പുനലൂര്‍ പ്രതിയുടെ വേഷത്തില്‍ എത്തുമ്പോള്‍ ,സതീഷ് , പ്രവീണ്‍ എന്നിവര്‍ പോലീസുകാരന്റെയും ഓട്ടോ ഡ്രൈവറുടെയും വേഷത്തില്‍ അഭിനയ അരങ്ങേറ്റം കുറിച്ചു.
സാങ്കേതികത മികവുറ്റു നില്‍ക്കുന്ന ഈ ഹൃസ്വ ചിത്രത്തില്‍ ലിജു അമ്പലം കുന്നിന്റെ ഛായാഗ്രഹണം വളരെ ശ്രദ്ധേയമാണ് . പശ്ചാത്തല സംഗീതം മിഥുന്‍ മുരളി, എഡിറ്റിംഗ് സുജേഷ് , എഫക്ട് വിപിന്‍ ശ്രീ, സ്റ്റില്‍സ് ബാലു പ്രേം, പരസ്യ കല പവി ശങ്കര്‍ .നിര്‍മാണ മേല്‍നോട്ടം രതീഷ് അനിരുദ്ധനാണ്.
https://www.facebook.com/Malayalivartha























