Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

അമിതാഭ് ബച്ചന്റെ ആരും കാണാത്ത മുഖം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഋഷികപൂര്‍

19 JANUARY 2017 03:14 PM IST
മലയാളി വാര്‍ത്ത

സംവിധായകന്‍ കരണ്‍ ജോഹറിന്റെ ജീവചരിത്രം 'ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്' ആണ് ഇപ്പോള്‍ ബി ടൗണിനെ ചൂടുപിടിപ്പിക്കുന്നത്. ഇപ്പോഴിതാ മുന്‍ ബോളിവുഡ് നടന്‍ ഋഷികപൂറിന്റെ ആത്മകഥയും പല വെളിപ്പെടുത്തലുകളുമായി വാര്‍ത്തകളില്‍ നിറയുന്നു. ബിഗ് ബി അമിതാഭ് ബച്ചനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഋഷി കപൂര്‍ തന്റെ ആത്മകഥയായ 'ഖുല്ലം ഖുല്ല'ത്തില്‍ നടത്തിയിരിക്കുന്നത്.

ബോളിവുഡ് താര രാജാവിനെ ഇത്രയും വിമര്‍ശനാത്മകമായി നടന്‍ സമീപിച്ചതിനു പിന്നിലുളള കാരണങ്ങള്‍ അമിതാഭിന്റെ മുഖം മൂടി വലിച്ചു കീറുന്നതാണെന്നാണ് പറയുന്നത്. എന്‍.ഡി.ടിവിയാണ് നടന്റെ ആത്മകഥ പ്രസിദ്ധപ്പെടുത്തിയത്.

അമിതാഭ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ താനടക്കമുള്ള താരങ്ങള്‍ ഇത് എത്രയോ തവണ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് ഋഷികപൂര്‍ പറയുന്നു. ''സംവിധായകര്‍ എല്ലാ നല്ല റോളുകളും അമിതാഭിനുവേണ്ടി മാറ്റിവയക്കും. ചിലര്‍ അമിതാഭിനു വേണ്ടിയാണ് സിനിമയെടുക്കുന്നതു തന്നെ. അമിതാഭ് സൂപ്പര്‍ സ്റ്റാറാണെന്നുള്ളതില്‍ തര്‍ക്കമൊന്നുമില്ല. പക്ഷേ തങ്ങളൊന്നും നടനേക്കാള്‍ ചെറുതല്ല''.സംവിധായകര്‍ക്ക് അമിതാഭിനോടുളള ഈ നിലപാടിനെ കുറിച്ച് തന്റെ സഹ താരങ്ങളായി അഭിനയിച്ച ശത്രുഘ്‌നന്‍ സിന്‍ഹ, ധര്‍മ്മേന്ദ്ര, വിനോദ് ഖന്ന തുടങ്ങിയവരെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ഋഷി കപൂര്‍ പറയുന്നു. ''മിക്ക സംവിധായകരും അമിതാഭിന് വന്‍ തുകയാണ് പ്രതിഫലമായി നല്‍കാറ്. ചിത്രം വിജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് വേറെയും. ഇത് അദ്ദേഹത്തിന് മറ്റു താരങ്ങളുടെ മേല്‍ ആധിപത്യം വളര്‍ത്തുന്നതിനു സഹായകമായി-ഋഷി പറയുന്നു.

''ഓരോ ചിത്രവും വിജയിക്കുമ്പോഴും സംവിധായകര്‍ മുതല്‍ മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ് വരെയുള്ളവരെ അമിതാഭ് പ്രശംസിച്ച് സംസാരിക്കും. പക്ഷേ സഹതാരങ്ങളെ കുറിച്ച് ഒരക്ഷരം മിണ്ടില്ല. ഇതു വരെയുള്ള അമിതാഭിന്റെ അഭിമുഖങ്ങളും എഴുത്തുകളും പരിശോധിച്ചാല്‍ അത് മനസ്സിലാവും.

ഇന്ന് ബോളിവുഡിലെ മൂന്നു ഖാന്‍മാരില്‍ ഒരാളുടെ ചിത്രത്തില്‍ മറ്റൊരു ഖാന്‍ അഭിനയിക്കില്ല. അന്നങ്ങനെയല്ലായിരുന്നു സ്ഥിതി. അമിതാഭിനെ പോലെയുള്ള താരങ്ങളുടെ ചിത്രങ്ങളില്‍ തങ്ങളെ പോലെ പല ചിത്രങ്ങളിലും നായകന്മാരായി അഭിനയിച്ചവരും അഭിനയിക്കേണ്ടിവന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (31 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (2 hours ago)

കാരണം ഫോൺ വിളി  (2 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (2 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (2 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (3 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (3 hours ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (4 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (6 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (7 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (7 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (8 hours ago)

റബർ വില തിരിച്ചുകയറി...  (8 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (8 hours ago)

Malayali Vartha Recommends