അവര്‍ എന്നെ പറ്റിച്ചു: പാടിയ പാട്ട് പുറത്തുവന്നത് റിമി ടോമിയുടെ ശബ്ദത്തിലാണ്

റോജയിലെ സൂപ്പര്‍ ഹിറ്റ് ഹാനം ചിന്ന ചിന്ന ആശൈ എന്ന പാട്ട് പാടി ശ്രദ്ധ നേടിയ നടിയാണ് മിന്മിനി. എന്നാല്‍ മിന്മിനി ശബ്ദം നഷ്ടമായതിനെ തുടര്‍ന്ന് ഇരുപത്തിയഞ്ച് കൊല്ലമായി പാട്ടിന്റെ ലോകത്തുനിന്ന് മാറിനില്‍ക്കുകയായിരുന്നു. ഇപ്പോള്‍ മിന്മിനി തിരിച്ചുവന്നെങ്കിലും സിനിമയില്‍ വലിയ അവസരങ്ങളൊന്നും കിട്ടിയില്ല. അവസരം ചോദിച്ച് എവിടെയും പോയതുമില്ലെന്ന് മിന്മിനി പറയുന്നു.
എനിക്ക് പഴയപോലെ തന്നെ പാടാന്‍ കഴിയും എന്ന് വിശ്വാസമുള്ള സംഗീത സംവിധായകര്‍ എന്നെ വിളിച്ചാല്‍ മതിയെന്നുള്ള നിലപാടായിരുന്നു എനിക്ക്. വാസ്തവം എന്ന സിനിമയുടെ സംഗീത സംവിധായകന്‍ അലക്‌സ് പോളില്‍ നിന്ന് ദുഃഖിപ്പിക്കുന്ന ഒരനുഭവം ഉണ്ടാവുകയും ചെയ്തു.
ഞാനൊരുപാട് പേര്‍ക്ക് വേണ്ടി ട്രാക്കുകള്‍ പാടിയിട്ടുണ്ട്. പക്ഷെ, ഞാന്‍ ഒരു ഗായികയായി അറിയപ്പെട്ട് തുടങ്ങിയതിന് ശേഷം ട്രാക്ക് പാടിയിരിക്കുന്നത് വളരെ വിരളമാണ്. വാസ്തവത്തിലെ 'അരപ്പവന്‍ പൊന്നുകൊണ്ട് അരയില്‍ ഒരേലസ'് എന്ന ഗാനം പാടാന്‍ എന്നെ വിളിച്ചിരുന്നു. ഞാനത് പാടുകയും ചെയ്തു. പക്ഷെ, പാട്ട് പുറത്തുവന്നത് റിമി ടോമിയുടെ ശബ്ദത്തിലാണ്.
പാടുന്നതിന് മുന്‍പ് ഞാന്‍ പാടിയത് ട്രാക്കാണെന്ന് എന്നോട് അലക്‌സ് പോളോ മറ്റോ പറഞ്ഞിരുന്നെങ്കില്‍ എനിക്ക് അത്രയും സങ്കടം തോന്നില്ലായിരുന്നു. റിമി പാടിയതിലല്ല എനിക്ക് സങ്കടം, മറിച്ച് അത് എന്നോട് പറയാതിരുന്നതിലാണ്. ഞാന്‍ അലക്‌സ് പോളിനെ കണ്ട് ഇക്കാര്യത്തിലെ എന്റെ പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു' മിന്മിനി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















