രാം ചരണിനോടൊപ്പം അഭിനയിക്കാന്‍ അന്ന് മലയാള സിനിമയെ തള്ളിപ്പറഞ്ഞു; അവസാനം അതുമില്ല ഇതുമില്ല!

പ്രേമത്തിലൂടെ മലയാള സിനിമയില്‍ എത്തിയ അനുപമ പരമേശ്വരന് ഇപ്പോള്‍ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ തിരക്കോട് തിരക്കാണ്. മലയാളത്തെക്കാളും തമിഴിലെക്കാളും താരം ഹിറ്റായത് തെലുങ്ക് സിനിമകളിലാണ്.
മൂന്ന് തെലുങ്ക് ചിത്രങ്ങള്‍ക്ക് ശേഷം അനുപമ രാം ചരണ്‍ നായകനായി എത്തുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കേട്ടു, കാരണം പറയാതെ അനുവിനെ ചിത്രത്തില്‍ നിന്ന് പുറത്താക്കി എന്ന്.
രാം ചരണ്‍ നായകനായി എത്തുന്ന ചിത്രത്തില്‍ അനുപമ നായികയാകുന്നു എന്നായിരുന്നു തുടക്കത്തില്‍ വാര്‍ത്തകള്‍. വാര്‍ത്ത തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ നടി തന്നെ സ്ഥിരീകരിയ്ക്കുകയും ചെയ്തു.
എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തില്‍ നിന്ന് അനുവിനെ പുറത്താക്കുന്നതായി അണിയറപ്രവര്‍ത്തകര്‍ ഫോണ്‍ വിളിച്ച് പറഞ്ഞു. യാതൊരു വിശദീകരണവും നല്‍കിയതുമില്ല. കുറച്ചുകൂടെ താരമൂല്യമുള്ള നായികയാക്കാനാണ് അണിയറപ്രവര്‍ത്തകരുടെ പദ്ധതി എന്നാണ് കേട്ടത്.
വാര്‍ത്തകള്‍ പുറത്തായതിന് തൊട്ടുപിന്നലെ അനുപമ ട്വിറ്ററില്‍ ഒരു ട്വീറ്റിട്ടു. 'ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, എല്ലായിപ്പോഴും നല്ലതില്‍ നിന്ന് എന്നെ പുറത്താക്കിയതായി തോന്നിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അതിനേക്കാള്‍ നല്ലാതിന് വേണ്ടി എന്നെ ഒരുക്കുകയായിരുന്നു' എന്നാണ് ട്വീറ്റിലെ ആശയം.
ഇതാണ് അനുപമയുടെ ട്വീറ്റ്.
സിനിമയില്‍ നിന്ന് കാരണം പറയാതെ പുറത്താക്കിയതിനോടുള്ള നടിയുടെ പ്രതികരണമാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്.
ഈ കഴിഞ്ഞ കാലയളവില്‍ രാം ചരണിനോടൊപ്പം അഭിനയിക്കുന്നതിന് വേണ്ടി അനുപമ ഒരു മലയാള ചിത്രത്തെ വേണ്ടെന്ന് വച്ചിരുന്നു.
https://www.facebook.com/Malayalivartha






















