എനിക്കൊരു കുടുംബം വേണമെന്നുണ്ട്; ഞാനിപ്പോഴും പ്രേമത്തിലാണ്; പക്ഷെ... നഷ്ടബോധത്തോടെ ഷക്കീല

യുവാക്കളുടെ ഹരമായ ഷക്കീല ഇപ്പോള്‍ തനിച്ചാണ്. ചെന്നൈയിലെ ഫഌറ്റിലെ ഏകാന്തതയിലാണ് ഷക്കീല. തന്റെ ഭാവിയെപ്പറ്റി ഷക്കീല തന്നെ പറയുന്നു. ചിലപ്പോള്‍ തോന്നും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയി എന്ന്. എനിക്കൊരു കുടുംബം വേണമെന്നുണ്ട്. പക്ഷേ, ആരെ കല്ല്യാണം കഴിക്കും. നോ ബഡി. ഞാനിപ്പോഴും പ്രേമത്തിലാണ്. അദ്ദേഹം വിവാഹത്തിന് റെഡിയാണ്. പക്ഷേ, അദ്ദേഹത്തിന്റെ അച്ഛന്‍ ഭയങ്കര എതിര്. ഞാന്‍ ഇപ്പോഴും യഥാര്‍ഥ സ്‌നേഹത്തിനുവേണ്ടിയുള്ള തിരച്ചിലിലാണ്. അത് കിട്ടുന്നില്ലെങ്കില്‍ ജീവിതം വെറുതെയാണെന്ന് തോന്നില്ലെ?
അഭിനയിച്ച് കിട്ടിയ ലക്ഷങ്ങളുടെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടു. അമ്മ എല്ലാം ചേച്ചിയെ ഏല്‍പിച്ചു. ഞാന്‍ തിരിച്ചു വന്നപ്പോള്‍ ചേച്ചി ഒന്നും തിരിച്ചുതന്നില്ല. പഴയ ഇമേജ് മാറരുതെന്നാണ് ആഗ്രഹമെന്നും ഷക്കീല പറയുന്നു. നഗ്‌നയായിട്ടൊന്നുമല്ല ഞാന്‍ അന്ന് അഭിനയിച്ചത്. അതിന് ആരുമെന്ന് നിര്‍ബന്ധിച്ചിരുന്നില്ല. നിര്‍ബന്ധിച്ചാലും ചെയ്യുമായിരുന്നുമില്ല. ഞാനൊരു മുസ്ലീമാണ്. അഭിനയിക്കാന്‍ വേണ്ടി മാത്രമാണ് പൊട്ടു തൊടാറുള്ളത്.
താന്‍ ചെയ്ത് അഭിനയമാണെന്നും അല്ലാതെ ബ്ലൂഫിലിമായിരുന്നില്ലെന്നും ഒപ്പം അഭിനയിച്ചത് വല്ല്യച്ഛന്റെ മക്കളാണ്. അവരുടെ കൂടെയാണ് ബെഡ് റൂം സീനൊക്കെ ചെയ്തത്. എനിക്ക് വന്ന റോളുകള്‍ ഞാന്‍ ചെയ്തു. അത് ഭാവിയില്‍ അത്ര വലിയ പ്രശ്‌നമാകുമെന്ന് ആലോചിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha






















