സീരിയല്‍ നടിയായതിനാല്‍ ആദ്യമായി വിഷമിച്ചു... വലിയൊരു സിനിമയില്‍ നിന്നും ഒഴിവാക്കിയെന്ന പരാതിയുമായി സീരിയല്‍ താരം

വലിയൊരു സിനിമയിലെ പ്രധാനപ്പെട്ട റോളില്‍ നിന്ന് തന്നെ ഒഴിവാക്കിയതായി പ്രശസ്ത താരം ശ്രീകല ശശിധരന്‍. അന്ന് വളരെ വിഷമം തോന്നി, അന്വേഷിച്ചപ്പോള്‍ സീരിയല്‍ നടിയായതിനാലാണ് ഒഴിവാക്കിയതെന്നറിഞ്ഞു. സീരിയല്‍ ആയാലും സിനിമയായാലും അഭിനയമല്ലേ നോക്കേണ്ടതെന്ന് ശ്രീകല പറഞ്ഞു.
സന്തോഷ് ശിവന്റെ ഉറുമിയിലെ വേഷത്തില്‍ എപ്പോഴും സന്തുഷ്ടയാണ്. ചെറിയ റോള്‍ ആയിരുന്നുവെങ്കിലും ആദ്യ ഷോട്ട് എടുത്ത ശേഷം സന്തോഷ് ശിവന്‍ നല്‍കിയ അഭിനന്ദനം വലിയ ആത്മവിശ്വാസം നല്‍കി. സിനിമ എന്നും മനസ്സില്‍ ഉള്ളത് കൊണ്ട് അതൊരു തുടക്കമായി കരുതി.
വിവാഹ ശേഷം സീരിയലില്‍ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോള്‍ രാത്രിമഴ എന്ന സീരിയലിലൂടെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. മായാദേവിയുടെ രാത്രിമഴ എന്ന നോവലിനെ ആസ്പദമാക്കിയാണ് സീരിയല്‍.
https://www.facebook.com/Malayalivartha






















