തന്നെ ഇനിയെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റിക്കൂടെയെന്ന് ഗാനഗന്ധര്‍വന്‍?

ദൈവത്തിന് ജാതിയും മതവിമുണ്ടോ? ദൈവത്തിന് എല്ലാവും തുല്യരെന്നാണ് പറയുന്നത്. തന്നെ ഇനിയെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റിക്കൂടെയെന്നാണ് മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ് ചോദിക്കുന്നത്. അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറാനുള്ള ആഗ്രഹം പണ്ടേ പ്രകടിപ്പിച്ചിരുന്നതാണ്. തന്റെ ആഗ്രഹം എന്ന് സഫലമാകും എന്ന ചിന്തയിലാണ് അദ്ദേഹം.
എങ്കിലും അദ്ദേഹം പ്രതീക്ഷ കൈവിടുന്നില്ല. പത്മവിഭൂഷിതനായ യേശുദാസിനു കൊല്ലം പൗരാവലി നല്‍കിയ ആദരത്തില്‍ സംസാരിക്കുമ്പോഴാണ് യേശുദാസിന്റെ ചോദ്യം. ദൈവത്തിന് രൂപവും ഭാവവും ഇല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പത്മവിഭൂഷണ്‍ നേടിയ യേശുദാസിനെ സ്വരലയയുടെ നേതൃത്തില്‍ കലാകേരളവും കൊല്ലം പൗരാവലിയും ആദരിച്ചു. നടി ശാരദ, വയലിനിസ്റ്റ് എല്‍.സുബ്രഹ്മണ്യം തുടങ്ങിയവര്‍ക്കും ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു.
സ്വരലയയുടെ സ്വീകരണവും ആദരവും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു യേശുദാസ്. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി സമ്മാനിച്ച ഇടക്ക കൊട്ടിക്കൊണ്ടായിരുന്നു യേശുദാസിന്റെ ചോദ്യം. പതിറ്റാണ്ടുകളായി താന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന സ്വപ്നത്തെ കുറിച്ച് യേശുദാസ് ചോദിച്ചു. ഇനിയെങ്കിലും എന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറ്റിക്കൂടെ.
https://www.facebook.com/Malayalivartha






















