സാന്ദ്ര ആന്‍ഡ് കമ്പനി എന്ന പേരില്‍ കൃത്രിമപ്പൂക്കളുടെ കച്ചവടം, വ്യാജവാര്‍ത്തയ്‌ക്കെതിരെ നടി സാന്ദ്ര തോമസ്

സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്തയില്‍ ഇരയായി ഒരു നടി കൂടി. സാന്ദ്ര ആന്‍ഡ് കമ്പനി എന്ന പേരില്‍ കൃത്രിമപ്പൂക്കളുടെ കച്ചവടം നടത്തുന്ന സാന്ദ്ര തോമസിന്റെ പേരില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയെന്ന വാര്‍ത്തയ്ക്ക് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയ ചിത്രം നടി നടി സാന്ദ്ര തോമസിന്റേത്. തുടര്‍ന്നാണ് നടി രൂക്ഷമായ വിമര്‍ശനവുമായി ഫേസ് ബൂക്കിലൂടെ രംഗത്തെത്തിയത്.
ആര് വിരുന്നിനു വന്നാലും കോഴിക്ക് കിടക്കപ്പൊറതി ഇല്ലെന്നു പറഞ്ഞത് പോലെയാണ് എന്റെ കാര്യം. ഏതോ ഒരു സാന്ദ്ര തോമസിനെതിരെയുള്ള കോടികളുടെ അഴിമതിക്കേസും ഇപ്പോള്‍ എന്റെ തലയിലായി. ഇതിനൊക്കെ എന്തുപറയാനാണ്. മഞ്ഞഓണ്‍ലൈന്‍ സൈറ്റുകളുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ സിനിമാതാരങ്ങളുടെ ജീവിതം തോന്നുന്നതുപോലെയാണ് ഉപയോഗിക്കുന്നത്. അത് അവരുടെ ജീവിതത്തെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്നോ അപമാനിതരാകുന്നുവെന്നോ ഇവരൊന്നും ചിന്തിക്കുന്നില്ല. മനുഷ്യത്വം എന്നത് ഇവര്‍ക്കൊന്നും ഇല്ല.
നാളെ ഇനി ഐശ്വര്യയോ അമലയോ എന്ന പേരുള്ള ഒരു സ്ത്രീയെ ആണ് ഈ കേസില്‍ പിടിച്ചതെങ്കില്‍ ഇവര്‍ സിനിമാതാരങ്ങളായ ഐശ്വര്യയുടെയും അമലയുടെയും ചിത്രം കൊടുക്കുമോ? ഇത് മനഃപൂര്‍വം ചെയ്യുന്നതാണ്. ഒരാള്‍, അത് പ്രശസ്തരാണെങ്കില്‍ എത്രമാത്രം നാണംകെടുത്താം എന്നാണ് ഇക്കൂട്ടര്‍ വിചാരിക്കുന്നത്.
കാള പെറ്റെന്നുകേള്‍ക്കുമ്പോഴെ കയറെടുക്കുന്നവരോട് ഒന്നേ പറയാനൊള്ളൂ ഇതൊരു നാണംകെട്ട പരിപാടിയാണ്. നടി എന്നതിലുപരി ഒരു സ്ത്രീയാണ് ഞാന്‍. ആ പരിഗണന വേണം എന്ന് ആവശ്യപ്പെടുന്നില്ല. പക്ഷേ ഏതൊരു മനുഷ്യ ജീവിയും അര്‍ഹിക്കുന്ന മാനുഷിക പരിഗണന എനിക്കും അവകാശപ്പെട്ടതാണ്.
https://www.facebook.com/Malayalivartha























