എനിക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അറിയില്ല, പിന്നെന്തിനാ വാട്‌സ്ആപ്പ്?

താന്‍ ഒരു ഫോണ്‍ വിരോധിയാണ്, ഫോണ്‍ ഉപയോഗിക്കാത്തവരുടെ കൂട്ടത്തില്‍ ചേരാനാണ് തനിക്ക് ഇഷ്ടം. തനിക്ക് ഫോണ്‍ ഉണ്ടെങ്കിലും അത് ഉപയോഗിക്കുന്നത് ഇഷ്ടമല്ലെന്ന് ഊര്‍വശി പറയുന്നു. പ്രമുഖ ചാനല്‍ പരിപാടിയിലൂടെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. തനിക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അറിയില്ലെന്നും മെസേജ് അയക്കാനോ വായിക്കാനോ അറിയില്ലെന്നും ഊര്‍വശി പറഞ്ഞു. സിനിമാ മേഖലയില്‍ നിന്നും ആരെങ്കിലും മെസേജ് ഫോണില്‍ അയക്കുകയാണെങ്കില്‍ ആരുടെയെങ്കിലും സഹായം തേടുമെന്നും നടി പറഞ്ഞു.
'നിരവധിപ്പേര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വരാന്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ എനിക്കതില്‍ താല്‍പര്യമില്ല. ഫോണില്‍ അനാവശ്യമായി സംസാരിക്കുന്നത് ഇഷ്ടമല്ല. ആദ്യം ഫോണ്‍ ഉപയോഗിക്കാന്‍ അറിയില്ലായിരുന്നു. ഇപ്പോള്‍ കോള്‍ എടുക്കാനെല്ലാം പഠിച്ചു'. ഊര്‍വശി പറഞ്ഞു.
https://www.facebook.com/Malayalivartha























