ഇപ്പോഴാണ് എന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാകുന്നത്, ഞാന്‍ സിനിമയേക്കാള്‍ ഗ്ലാമറസായി ജീവിക്കുന്നു

പത്തുവര്‍ഷത്തിനു ശേഷം ചെയ്യേണ്ട കഥാപത്രങ്ങളാണു തനിക്കു സിനിമയില്‍ ലഭിച്ചതെന്നു പത്മപ്രിയ. പത്തുവര്‍ഷത്തിനു ശേഷം തനിക്ക് ലഭിക്കേണ്ട കഥാപാത്രങ്ങളാണ് താന്‍ അഭിനയിച്ചത്. സിനിമയില്‍ നിന്നു ബ്രേയ്ക്ക് എടുത്ത് താരം ഇപ്പോള്‍ അമേരിക്കയില്‍ ഉപരിപഠനത്തിലാണ്. അമേരിക്കയിലെ സ്വാതന്ത്ര്യവും ജീവിത ശൈലിയും തന്നെ സ്വാധീനിച്ചു.
സിനിമയേക്കാള്‍ ഗ്ലാമറസായി വസ്ത്രം ധരിച്ചാലും ഇവിടെ ആരും തുറിച്ചു നോക്കാനോ ചോദ്യം ചെയ്യാനോ വരില്ല. ഞാന്‍ ഇപ്പോഴാണു സിനിമയേക്കാള്‍ ഗ്ലാമറസായി ജീവിക്കുന്നത്. മിനി സ്‌കര്‍ട്ടൊക്കെ ഇട്ട് അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ഇന്നാണ് ഇത്തരം ആഗ്രഹങ്ങള്‍ പൂര്‍ത്തിയാകുന്നത്.
അമേരിക്കയിലെ പഠനത്തിനു ശേഷമാണു താന്‍ സ്വതന്ത്രമായി ചിന്തിക്കാന്‍ തുടങ്ങിയത്. ക്ലാസ് റൂം പഠനമല്ല ഇവിടുത്തേത്.സെല്‍ഫ് ഡിസ്‌കവറി പ്രോസസ് ആണ്. ക്ലാസില്‍ പോകണം എന്നു നിര്‍ബന്ധം ഇല്ല. വിവാഹത്തിനു ശേഷം ഉത്തരവാദിത്തങ്ങള്‍ കൂടും എന്നാണു പറഞ്ഞു കേട്ടിരുന്നത്.
എന്നാല്‍ വിവാഹം തന്റെ ജീവിതത്തെ ലളിതമാക്കി എന്നും പത്മപ്രിയ പറഞ്ഞു. ഉത്തരവാദിത്തങ്ങള്‍ കുറഞ്ഞതു പോലെയാണു തോന്നുന്നത്. അച്ഛനും അമ്മയും കൂടാതെ തന്നെ ശ്രദ്ധിക്കാന്‍ മറ്റൊരാള്‍ കൂടി ഉണ്ടല്ലോ എന്നും പത്മപ്രിയ പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു താരം ഇക്കാര്യം പറഞ്ഞത്.
https://www.facebook.com/Malayalivartha























