ഒന്നര കോടിയോളം പ്രതിഫലം വാങ്ങുന്ന ഹന്‍സിക ലാലേട്ടന്റെ ചിത്രത്തിന് ചോദിച്ച പ്രതിഫലം കേട്ട് ലാലേട്ടനും ഞെട്ടി

പുലിമുരുകന്റെ വിജയത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ ചര്‍ച്ച ചെയ്യുപ്പെടുകയാണ്. മോഹന്‍ലാലിനൊപ്പം തമിഴ് താരങ്ങളായ വിശാലും ഹന്‍സികയും അഭിനയിക്കുന്നുണ്ട്. വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്.
ഹന്‍സികയുടെ പ്രതിഫലവും ചര്‍ച്ചയാവുകയാണ്. കോളിവുഡില്‍ ഒന്നര കോടി രൂപയോളം പ്രതിഫലം വാങ്ങുന്ന താരമാണ് ഹന്‍സിക. എന്നാല്‍ മോഹന്‍ലാല്‍ ചിത്രത്തിലേയ്ക്ക് താരം ചോദിച്ച പ്രതിഫലം നിര്‍മ്മാതാവിനെയുള്‍പ്പെടെ ഞെട്ടിച്ചിരിക്കുകയാണ്. വെറും 30 ലക്ഷം രൂപയാണ് ഹന്‍സിക ചോദിച്ചത്.
വന്‍ പ്രതിഫലം വാങ്ങുന്ന താരം ഇത്രയും കുറച്ചത് പിന്നില്‍ എന്തെന്ന് വ്യക്തമല്ല. തമിഴ് ചിത്രങ്ങള്‍ക്കായും താരമിപ്പോള്‍ വാങ്ങുന്നത് 70 ലക്ഷം രൂപയാണ്. മോഹന്‍ലാല്‍ ചിത്രത്തില്‍ ചെറുതെങ്കിലും വളരെ പ്രധാനപ്പെട്ട വേഷമാണ് ഹന്‍സികയുടേത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം പ്രാധാന്യമുള്ള വേഷമാണ് വിശാലിന്റേത്.

https://www.facebook.com/Malayalivartha























