ഷാന്‍ ജോണ്‍സന്റെ ഓര്‍മകളുമായി ഒരു അച്ഛനും മകളും...

ജോണ്‍സണ്‍ മാസ്റ്ററേയും അദ്ദേഹത്തിന്റെ പാട്ടുകളേയും എന്ന പോലെ മകള്‍ ഷാന്‍ ജോണ്‍സണേയും വളരെ ഇഷ്ടമായിരുന്നു. അപ്രതീക്ഷിതമായ ആ മരണം ഒരുപാടു വേദനിപ്പിച്ചു. ഇടയ്ക്കിടെ അവരുടെ കഥ ഓര്‍ക്കുമായിരുന്നു. അതുകൊണ്ടാണ് ഈ പാട്ടു ചെയ്തത്. തന്റെ പിതാവ് ജോണ്‍സണിന്റെയും അനുജന്റെയും ഓര്‍മകള്‍ക്കു മുന്‍പിലാണ് ജോണ്‍സണ്‍ മാസ്റ്റര്‍ ഈണമിട്ട മനസിന്‍ മടിയിലെ മാന്തളിരേ എന്ന പാട്ടു പാടി ഷാന്‍ ജോണ്‍സണ്‍ വീഡിയോ തയ്യാറാക്കിയത്.
ഷാന്‍ ജോണ്‍സണിന്റെ ഓര്‍മദിനമായ ഇന്ന് ഷാനിനോടുള്ള സ്‌നേഹമറിയിച്ചെത്തിയ സൃഷ്ടികളില്‍ ഏറ്റവും മനോഹമായ വീഡിയോയും ഈ പാട്ടിലൂടെ തന്നെയാണ്. സന്തോഷ് വില്‍സണ്‍ എന്ന അച്ഛന്‍ തന്റെ നാലു വയസുകാരി മകള്‍ ഇസബെല്ലയെക്കൊണ്ട് ഈ പാട്ടു പാടിച്ചിരിക്കുന്നത്.
ഇസബെല്ലയുടെ കൊഞ്ചല്‍ മാറാത്ത സ്വരഭംഗിയില്‍ ആര്‍ദ്രമായി ആലാപനവും ആ പാട്ടിനെ വീണ്ടും മനോഹരമാക്കി. ഒരുപക്ഷേ ഈ ഓര്‍മദിനത്തില്‍ ഷാനിനെ ഏറ്റവും മനോഹരമായി ഓര്‍ത്തെടുത്ത വിഡിയോകളിലൊന്ന് ഇതുതന്നെയാണ്. തന്റെ മകള്‍ക്കും ഈ പാട്ട് ഇഷ്ടമാണ്.
ഞാനും സുഹൃത്തും ചേര്‍ന്ന് മൊബൈല്‍ കാമറയിലാണ് പാട്ട് ചിത്രീകരിച്ചത്. ബംഗളുരുവിലെ ഞങ്ങളടെ വീടിനടുത്തുള്ള സുഹൃത്തുക്കളാണ് ഗിത്താര്‍ വായിച്ചതെന്ന് സന്തോഷ് പറഞ്ഞു. ഇതിനു മുമ്പും ഇസബെല്ല പാടിയ പാട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
https://www.facebook.com/Malayalivartha























