മണിയന്‍പിള്ള രാജുവിന്റെ മകന്‍ വീണ്ടും നായകനാകുന്നു

നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് വീണ്ടും നായകാകുന്നു. പ്ലസ്ടു' എന്ന ചിത്രത്തിന് ശേഷം ഷെബി സംവിധാനം ചെയ്യുന്ന ഐയാം 21' എന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്. മിയയാണ് നായിക. ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും.
2013ല്‍ റിലീസായ ബ്ലാക് ബട്ടര്‍ഫ്‌ളൈയാണ് നിരഞ്ജിന്റെ ആദ്യ ചിത്രം. ആദ്യ ചിത്രം മണിയന്‍പിള്ള രാജു തന്നെയാണ് നിര്‍മിച്ചിരുന്നത്. നിര്‍മാതാവ് രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്തത്. വഴക്ക് എന്‍ 18/9 എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നു ബ്ലാക്ക് ബട്ടര്‍ ഫ്‌ളൈസ്. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
അടുത്ത കാലത്തായി താരങ്ങളുടെ മക്കള്‍ സിനിമയിലെത്തുന്നത് വര്‍ദ്ധിക്കുകയാണ്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ മുത്തുഗൗ എന്ന ചിത്രം ചെയ്‌തെങ്കിലും പരാജയമായിരുന്നു. മുമ്പ് നടന്‍ ലാലു അലക്‌സിന്റെ മകന്‍ ബെന്നും ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുനും ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്നൊരു ചിത്രത്തില്‍ അഭിനയിച്ചെങ്കിലും വലിയ പരാജയമായിരുന്നു. പിന്നീടാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സിനിമയിലെത്തിയത്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ഇക്കൊല്ലം നായകനായി തുടക്കം കുറിക്കും. ജയറാമിന്റെ മകന്‍ കാളിദാസ് തമിഴില്‍ നായകനായെങ്കിലും ചിത്രം പരാജയമായിരുന്നു. മലയാളത്തില്‍ നായകനായ പൂമരം ഈവര്‍ഷം പുറത്തിറങ്ങും.
https://www.facebook.com/Malayalivartha























