Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ഒറ്റ ദിവസം കൊണ്ട് സ്റ്റാറായ മെറിന് പറയാനുള്ളത്... അടുത്ത ലക്ഷ്യം സൂര്യയാണ്; മെറിന്റെ കട്ട ഫാന്‍ കഥകള്‍

07 FEBRUARY 2017 11:34 AM IST
മലയാളി വാര്‍ത്ത

കോട്ടയം രാമപുരം സ്വദേശിയായ മെറിന്‍ ഇപ്പോള്‍ ആകാശത്തോളം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ കൊച്ചിയില്‍ താമസിക്കുന്ന മെറിന് ഇപ്പോള്‍ ആരാധകരുമായി. സിനിമാ താരങ്ങളെ കാണുന്നത് ഒരു ഹോബിയാണ് മെറിന്. കൊച്ചിയിലായതുകൊണ്ട് ഇടയ്ക്കിടെ അതിന് അവസരങ്ങളും ലഭിക്കാറുണ്ട്. വേറെ പരിപാടിയൊന്നുമില്ലെങ്കില്‍ താരങ്ങള്‍ വരുന്ന പരിപാടികള്‍ക്കൊക്കെ പരമാവധി പോകും. അങ്ങനെയാണ് ലുലു മാളില്‍ ഋത്വിക് റോഷന്‍ വരുന്നു എന്നറിഞ്ഞത്.

പിന്നെ താമസിച്ചില്ല, കസിനേം ചേട്ടനേം കൂട്ടി ഋത്വിക് റോഷനെ കാണാന്‍ പുറപ്പെട്ടു. ഒന്നുകണ്ട് പുള്ളി എന്തു പറയുന്നു എന്നു അറിഞ്ഞ്, ടിവിയില്‍ കാണുന്ന പോലെ തന്നെയാണോ ലുക്ക് എന്നൊക്കെ നോക്കി പറ്റുകയാണെങ്കില്‍ ഒരു സെല്‍ഫിയും എടുക്കണം എന്നേ മെറിന്റെ മനസിലുണ്ടായിരുന്നുള്ളൂ. പക്ഷേ ഋത്വിക് റോഷന്‍ പണ്ട് കജോളിനേയും ഐശ്വര്യയേയും പൊക്കിയെടുത്തപോലെ മെറിനേയും സിനിമാ സ്‌റ്റൈലില്‍ എടുത്ത് പൊക്കി. ഋത്വിക് റോഷന്റെ ഡൈ ഹാര്‍ഡ് ഫാന്‍സിനു പോലും കിട്ടാത്ത കാര്യമാണ് ആരാധികയായ മെറിനു ലഭിച്ചത്.

അമല്‍ജ്യോതിയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിങ് പഠിച്ച മെറിന്‍ ജോലി രാജിവച്ച് ന്യൂസിലന്‍ഡില്‍ ഉപരിപഠനത്തിന് പോകാനൊരുങ്ങുകയാണ്. ചേട്ടന്‍ അജിത് അവിടെയാണ് ജോലി. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരായ അഗസ്റ്റിന്റേയും ടെസിയുടേയും മകളാണ് മെറിന്‍. അച്ഛനും അമ്മയും ഇക്കാര്യമൊന്നും ആദ്യം വിശ്വസിച്ചേയില്ല. പിന്നെ ഫോട്ടോയൊക്കെ കാണിച്ചു കൊടുത്താണ് മെറിന്‍ അവരെ പറഞ്ഞു മനസിലാക്കിയത്. ചെറുതാണെങ്കിലും ഇപ്പോള്‍ കിട്ടിയ സ്റ്റാര്‍ ലുക്ക് ആഘോഷിക്കുകയാണ് മെറിന്‍. സിനിമയേയും സിനിമാ താരങ്ങളേയും ഒത്തിരി ഇഷ്ടപ്പെടുന്ന കാണാന്‍ ആഗ്രഹിക്കുകയും ഓട്ടോഗ്രാഫിനും സെല്‍ഫിയ്ക്കുമൊക്കെ കൊതിക്കുന്ന സാധാരണ പെണ്‍കുട്ടിയാണ് മെറിനും. ഒരുപാടു പേര്‍ പ്രിയ താരങ്ങള്‍. സിനിമാ അഭിനയമൊന്നും മനസിലേയില്ല. ഇനി ഇതൊക്കെ കണ്ടിട്ട് ആരെങ്കിലും സിനിമയിലേക്കു വിളിച്ചാല്‍ ഒരു കൈ നോക്കാം എന്നാണ് നിലപാട്.

സത്യത്തില്‍ താരങ്ങളൊക്കെ വന്നുപോകുന്ന കാര്യം വൈകിയേ അറിയാറുള്ളൂ. ഇതു സമയത്തിന് അറിഞ്ഞതു കൊണ്ടാ പോയതും ഇങ്ങനെയൊക്കെ നടന്നതും. പരിഭവത്തോടെ മെറിന്‍ പറയുന്നു. അടുത്ത ലക്ഷ്യം സൂര്യയാണ്. സൂര്യയുടെ കട്ടഫാനാണ്. അടുത്തിടെയെങ്ങാനും വരുന്നുണ്ടോ എന്നു നോക്കണം.വലിയ മോഹമൊന്നുമില്ല, ഒന്നുകാണണം,ഒരു സെല്‍ഫിയെടുക്കണം.

റാഡോയുടെ പുതിയ വാച്ചുകള്‍ പരിചയപ്പെടുത്താനെത്തിയതാണ് ഋത്വിക് റോഷന്‍. ബാരിക്കേഡിനപ്പുറമുള്ള വലിയ ജനക്കൂട്ടത്തിനു മുന്‍പിലായി മെറിനും സ്ഥാനം പിടിച്ചു. സ്ഥിരം താരങ്ങള്‍ പറയാറുള്ള ഡയലോഗ് ഒക്കെ കാച്ചിനിന്ന ഋത്വികിന്റെ അടുത്ത ചോദ്യം തനിക്കൊപ്പം നൃത്തം ചെയ്യാന്‍ ആരെങ്കിലും വരുമോ എന്നായിരുന്നു.

എവിടുന്നായിരുന്നു ആ ഊര്‍ജ്ജം അപ്പോള്‍ വന്നത് എന്നൊന്നും അറിയില്ല. ഞാന്‍ റെഡി എന്നു പറഞ്ഞ് മെറിന്‍ ഇറങ്ങി ഋത്വികിനൊപ്പം ഡാന്‍സ് ചെയ്യാന്‍. മെറിന്റെ ആത്മവിശ്വാസത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച ജനക്കൂട്ടത്തെ ആവേശത്തിലാഴ്ത്തി ഈ കൊച്ചുസുന്ദരിയെ എടുത്തുപൊക്കി റൊമാന്റിക് സ്‌റ്റൈലില്‍ കറക്കിയാണ് താരം ഡാന്‍സ് നിര്‍ത്തിയത്. ഡാന്‍ഡ് തീര്‍ന്നപ്പോള്‍ ഋത്വികിനേക്കാള്‍ ജനക്കൂട്ടം നോക്കിയത് ഇവളിലേക്കായിരുന്നു. പിറ്റേന്ന് പത്രത്തില്‍ വാര്‍ത്ത അച്ചടിച്ചു വരികയും കൂടി ചെയ്തപ്പോള്‍ ഋത്വിക് റോഷന്‍ എടുത്തുപൊക്കിയ മല്ലു പെണ്ണ് എന്ന ടൈറ്റിലോടു കൂടി ഈ കൊച്ചിക്കാരി നാട്ടില്‍ മൊത്തം പാട്ടായി.

സത്യം പറഞ്ഞാല്‍ മെറിന്‍ അന്തംവിട്ട് കുന്തം വിഴുങ്ങി നില്‍ക്കുന്ന അവസ്ഥയിലാണ്. എന്തോ അപ്പോഴങ്ങനെ തോന്നി. അങ്ങനെ ചെയ്തു. ഏത് പാട്ടാണെന്നോ എന്താണ് കളിച്ചതെന്നോ ഓര്‍മയില്ല. കോളജില്‍ പഠിച്ചപ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം അല്‍പം ഡാന്‍സ് കളിച്ചിട്ടുള്ളതല്ലാതെ ഞാന്‍ ഡാന്‍സൊന്നും പഠിച്ചിട്ടില്ല. ആ ബലത്തിലാണ് കളിച്ചത്. ഫോണിലും വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും കുറേ പേര്‍ അന്വേഷിച്ചു വിളിച്ചു. എന്താ പറയേണ്ടതൊന്നും എനിക്കിപ്പോള്‍ അറിയില്ല. അദ്ദേഹം അങ്ങനെ എടുത്തുപൊക്കുമെന്നൊന്നും ഞാന്‍ വിചാരിച്ചേയില്ല. റിമി ചേച്ചിയെ ഒരു പരിപാടിയില്‍ ഷാരുഖ് ഖാന്‍ എടുത്തുപൊക്കിയതാണ് എനിക്ക് ഓര്‍മവന്നത്. അദ്ദേഹത്തോട് ഒന്നും സംസാരിക്കാനൊന്നുമായില്ല. എന്നാലും സാരമില്ല. കണ്ടല്ലോ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (37 minutes ago)

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (2 hours ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (2 hours ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (2 hours ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (2 hours ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (2 hours ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (2 hours ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (5 hours ago)

കാരണം ഫോൺ വിളി  (5 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (5 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (5 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (6 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (6 hours ago)

Malayali Vartha Recommends