ഇനി തന്നെ അങ്ങനെ വിളിക്കരുത് പ്ലീസ്...ഹോട്ട് വേഷങ്ങളോട് വിടപറയുന്നതായി ബിപാഷ

ബോളിവുഡിന്റെ ഹോട്ട് താരമാണ് ബിപാഷ ബസു. കഴിഞ്ഞ രണ്ടു വര്‍ഷമായി സിനിമകളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു താരം. ഹോട്ട് വേഷങ്ങളോട് വിടപറയാനാണ് ഇടവേള എടുത്തെന്നാണ് താരം പറയുന്നത്. ഇനി തന്നെ ഹോട്ടെന്ന് വിളിക്കരുതെന്നും താന്‍ അത്തരം കഥാപാത്രങ്ങള്‍ ഉപേക്ഷിക്കുകയാണെന്നും ബിപാഷ ബസു പറഞ്ഞു. തുടക്കം മുതല്‍ ലഭിച്ച വേഷങ്ങള്‍ അത്തരത്തിലുള്ളതായിരുന്നു.
ചിലതൊക്കെ കഥാപാത്രങ്ങള്‍ ആവശ്യപ്പെട്ടതുകൊണ്ട് ചെയ്തിട്ടുമുണ്ട്. പക്ഷേ ഒരു നടിയെന്ന നിലയില്‍ അതില്‍ നിന്ന് മാറാന്‍ ശ്രമിച്ചില്ലെങ്കില്‍ കരകയറാന്‍ കഴിഞ്ഞില്ലെങ്കില്‍ അതെന്റെ മാത്രം പരാജയമായിരിക്കും. ഒരു ദേശീയ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഹോട്ട് വേഷങ്ങളോട് വിടപറയുന്നതായി ബിപാഷ പ്രഖ്യാപിച്ചിരിക്കുന്നത്.
ജിസം, രാസ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ബിപാഷ ബസു ബോളിവുഡിന്റെ സെക്‌സ് ബോംബ് സിംബലിലേക്ക് ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം നടന്‍ കരണ്‍സിംഗ് ഗ്രോവറുമായുള്ള വിവാഹത്തിനു മുന്നോടിയായി 2015 മുതല്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരം.
https://www.facebook.com/Malayalivartha























