തനിക്ക് ആ വിളി പ്രിയപ്പെട്ടതാണെന്ന് ദുല്‍ഖര്‍

മലയാളത്തിലെ യുവതാരമായ ദുല്‍ഖര്‍ സല്‍മാനെ ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്നത് കുഞ്ഞിക്കയെന്നാണ്. വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഇത്തരത്തില്‍ മലയാളികളുടെ സ്‌നേഹം ഏറ്റുവാങ്ങിയ മറ്റൊരു താരം ഉണ്ടായിരിക്കുകയില്ല. ആരാധകരുടെ ഏറെ സ്‌നേഹത്തോടെയുള്ള 'കുഞ്ഞിക്കാ' എന്ന വിളി തനിക്കും ഏറെ പ്രിയപ്പെട്ടതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.
ആ പേരു വന്നത് എങ്ങനെയെന്നും, എന്നുതൊട്ടാണ് ആ വിളി തുടങ്ങിയതെന്നും തനിക്ക് അറിയില്ലെന്ന് ദുല്‍ഖര്‍ പറയുന്നു. എന്നാല്‍ 'ഒരു കാര്യം അറിയാം, ആ വിളിയില്‍ ഒരുപാട് സ്‌നേഹമുണ്ട്.' ഇതാണ് ദുല്‍ഖറിന് പറയാനുള്ളത്. ഡിക്യു എന്ന ചുരുക്കപ്പേരിലും ദുല്‍ക്കര്‍ അറിയപ്പെടാറുണ്ട്. ഈ പേര് കുട്ടിക്കാലത്തെ തനിക്ക് കിട്ടിയിരുന്നെന്ന് ദുല്‍ഖര്‍ പറയുന്നു. പേരിലെ കനം കാരണമാണ് കൂട്ടുകാരില്‍ പലരും തന്നെ ചുരുക്കി ഡിക്യു ആക്കിയതെന്ന് ദുല്‍ഖര്‍ പറയുന്നു.
https://www.facebook.com/Malayalivartha























