ക്ഷമിക്കണം മഞ്ജുവിനും താത്പര്യമില്ല; കമലിന്റെ നായികയാകാന്‍ വിസമ്മതിച്ച് മഞ്ജു വാര്യരും

മാധവിക്കുട്ടിയുടെ ജിവിതത്തെ അടിസ്ഥാനമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തില്‍ മഞ്ജു വാര്യരല്ല നായികയെന്ന് വാദവുമായി കമല്‍ രംഗത്തെത്തി. മഞ്ജുവല്ല തന്റെ ആമിയെന്നും ആരാണ് ഇത്തരത്തിലുള്ള കഥകള്‍ പ്രചരിപ്പിക്കുന്നത് എന്നും തനിക്കറിയില്ലെന്നും കമല്‍ ഒരു വെബ്‌സൈറ്റിനോട് പറഞ്ഞു.
മാധവിക്കുട്ടിയുടെ ജീവിതം ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയില്‍ അഭിനയിക്കാന്‍ പല നടിമാരും വിസമ്മതിക്കുന്നു. അടുത്തിടെ ഉണ്ടായ വിവാദം മുതല്‍ സാമ്പത്തികം വരെ കമലിനെ വേട്ടയാടുന്നു. ഇന്ത്യയിലെ പ്രശസ്ത നടിമാര്‍ മുതല്‍ പുതുമുഖങ്ങള്‍ വരേയും കമല്‍ സമീപിച്ചു. എല്ലാവര്‍ക്കും കഥ ഇഷ്ടമായെങ്കിലും അവര്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് സിനിമയില്‍ നിന്നും പിന്‍മാറി.
വിദ്യാ ബാലനെയാണ് കമല്‍ ആദ്യം സമീപിച്ചത്. കഥാപാത്രം വളരെ ഇഷ്ടപ്പെട്ടെങ്കിലും മോഡിയെപ്പറ്റി മോശമായി കമല്‍ പറഞ്ഞതാണ് പാരയായത്. ദേശീയ ശ്രദ്ധനേടിയ നടി വിവാദ കമലിന്റെ ചിത്രത്തിലഭിനയിക്കുന്നത് പാരയാകുമെന്ന് കണ്ടാണ് പിന്‍മാറിയത്. ചിത്രീകരണം തുടങ്ങാന്‍ അഞ്ച് ദിവസം ബാക്കി നില്‍ക്കെയാണ് വിദ്യാ ബാലന്‍ പിന്‍മാറിയത്. തുടര്‍ന്ന് തബുവിനെ സമീപിച്ചിരുന്നു. പ്രതിഫലവും മോഡി പ്രശ്‌നവും വിനയായി.
അടുത്തത് യുവ നടി പാര്‍വതിയേയാണ് സമീപിച്ചത്. പാര്‍വതിക്ക് താത്പര്യമായിരുന്നു. പക്ഷെ മാധവിക്കുട്ടിയുടെ അവസാന കാലത്തില്‍ പഴയ ജയറാമിന്റെ പാര്‍വതിയെ വയ്ക്കുമെന്ന വാര്‍ത്ത പിടിച്ചില്ല. അങ്ങനെ ആ പാര്‍വതിമാര്‍ സലാം പറഞ്ഞു.

പിന്നീട് മലയാളത്തിലേയും തെന്നിന്ത്യയിലേയും അറിയപ്പെടുന്ന നടികള്‍ക്ക് പുറകേ പോയെങ്കിലും അവരെല്ലാം ബൈ പറഞ്ഞു. ചിലരുടെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കമലും തയ്യാറായില്ല.

അവസാനമാണ് മഞ്ജുവാര്യരെ തേടിയതെന്ന വാര്‍ത്ത വന്നത്. മധ്യവയസ്സിലെ മാധവിക്കുട്ടിയായാണ് മഞ്ജു എത്തുക എന്നായിരുന്നു അറിയിപ്പ്. ഇതാണ് കമല്‍ നിഷേധിച്ചത്.

https://www.facebook.com/Malayalivartha























