ഭയപ്പെടുത്താന്‍ നോക്കേണ്ട... എല്ലാ കാലത്തും കലാകാരന്‍മാര്‍ ഇതിനെ അതിജീവിച്ചിട്ടുണ്ട്

ഭയപ്പെടുത്തല്‍ കൊണ്ട് കലാകാരന്‍മാര്‍ പേടിക്കില്ലെന്ന് ചലച്ചിത്ര അക്കാമി ചെയര്‍മാനും സംവിധായകനുമായ കമല്‍. എല്ലാ കാലത്തും കലാകാരന്‍മാര്‍ ഇതിനെ അതിജീവിച്ചിട്ടുണ്ടെന്നും കമല്‍ പറഞ്ഞു. അസഹിഷ്ണുത എല്ലാ മേഖലകളിലേക്കും കടന്നുകയറുകയാണ്. വലതു പക്ഷ ഫാസിസ്റ്റ് നയത്തിന് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് സിനിമയാണെന്നും കമല്‍ പറഞ്ഞു.
ഭരിക്കുന്നവര്‍ക്ക് അനുകൂലമായ സിനിമകള്‍ക്ക് മാത്രം സെന്‍സര്‍ ബോര്‍ഡ് അംഗീകരിക്കുന്നു. ഭരണകൂടത്തിന് എതിരായ സിനിമകള്‍ വിലക്കുന്നുവെന്നും കമല്‍ പറഞ്ഞു.
കമല്‍ ദേശീയ ഗാനത്തെ ആദരിച്ചില്ലെന്ന് ആരോപിച്ച് ബിജെപി കമലിനെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും രാജ്യം വിട്ട് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























