അല്ലാ എനിക്ക് മനസ്സിലാവാത്തോണ്ട് ചോദിക്ക്യാ... ഇതെന്തുവാ ഇത്

തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തെ വിമര്‍ശിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. 130 എം.എല്‍.എമാരെ ഇങ്ങനെ ഏതോ ആഡംബര റിസോര്‍ട്ടില്‍ ദിവസങ്ങളോളം താമസിപ്പിക്കുന്നത് തെറ്റല്ലേ. ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചത് ഒന്നും ചെയ്യാതെ സുഖലോലുപരായി കഴിയാനാണോ ഇതൊന്നും ആരും ചോദിക്കാത്തതെന്താ. നാടിന്റെ വിഷയത്തിന് ജെല്ലിക്കെട്ടിന്റെ വിലപോലുമില്ലേ. ജെല്ലിക്കെട്ടിന് വേണ്ടി പോരാടിയ യുവതലമുറ ഇതൊന്നും കാണുന്നില്ലേ എന്നും അവര്‍ ചോദിക്കുന്നു.
ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
അല്ലാ എനിക്ക് മനസ്സിലാവാത്തോണ്ട് ചോദിക്ക്യാ തമിഴ് നാട്ടിലെ 130 MLA മാരെ ശശികല ഏതോ ഒരു ആഢംബര റിസോര്‍ട്ടില്‍ ഇങ്ങനെ ദിവസങ്ങളോളം താമസിപ്പിക്കുന്നത്
നിയമപരമായി തെറ്റല്ലേ.?ജനങ്ങള്‍ വോട്ട് ചെയ്ത് തിരഞ്ഞെടുത്തത് ഇങ്ങനെ ഒന്നും ചെയ്യാതെ ഉത്തരവാദിത്വത്തില്‍ നിന്ന് മാറി സുഖലോലുപരായി കഴിയാനാണോ?
ഇതൊന്നും ആരും ചോദിക്കാത്തതെന്താ?
അവധിയില്‍ പോയാലും 130 പേര്‍ ഒന്നിച്ച് അവധിയെടുക്കാന്‍ നിയമം അനുശാസിക്കുന്നുണ്ടോ.
ഹേ തമിഴ്‌നാടേ...ജല്ലിക്കെട്ടിന്റെ വിലപോലുമില്ലേ നിങ്ങളുടെ നാടിന്റെ വിഷയത്തിന്...ജല്ലിക്കെട്ടിന് വേണ്ടി പോരാടിയ യുവ തലമുറ ഇതൊന്നും കാണുന്നില്ലേ...കഷ്ടം കഷ്ടം...
ഹേ തമിഴാ എങ്കേ പോയ് വിട്ടത് ഉന്‍ വീരം....
ഉണര്‍ന്തെഴ് വീരാ...
https://www.facebook.com/Malayalivartha



























