ചേച്ചിയുടെ കണ്ണ് നനയിക്കില്ല... ചേച്ചിയുടെ ഭര്‍ത്താവ് അജിത്തിന്റെ നായികയാവില്ലെന്ന് ശ്യാമിലി

അജിത്കുമാറിന്റെ നായികയായി ഒരിക്കലും ക്യാമറയ്ക്ക് മുന്നില്‍ വരില്ലെന്ന് ശ്യാമിലി. സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചാലും ഇല്ലെങ്കിലും ഇത് ചെയ്യില്ല. അദ്ദേഹത്തിന്റെ അനിയത്തി വേഷമോ മകളുടെ വേഷമോ ലഭിച്ചാല്‍ ചെയ്യുമെന്നും ശ്യാമിലി പറഞ്ഞു.
സിനിമ മാത്രമല്ല എന്റെ പ്ലാനില്‍ ഉള്ളത്. പെയിന്റിംഗ്, ഡാന്‍സ് ഇതിലൊക്കെ താല്‍പ്പര്യമേറെയുണ്ട്. പല സ്‌റ്റൈലിലുള്ള നൃത്തവും ഞാനഭ്യസിച്ചുവരികയാണ്. എന്റെ കോളെജിലെ കള്‍ച്ചറല്‍ പ്രോഗ്രാമുകളില്‍ ബെസ്റ്റ് ഡാന്‍സര്‍ അവാര്‍ഡ് ഞാന്‍ വാങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് കരുതുന്നു.
എനിക്ക് മനസ്സിനിഷ്ടപ്പെടുന്ന ഏത് കഥയായാലും സംവിധായകന്‍ ആരാണെന്നുപോലും നോക്കാതെ ഞാനഭിനയിക്കും. ശ്യാമിലി നായികയായി അഭിനയിച്ച വള്ളീം തെറ്റി പുള്ളീം തെറ്റി, വീരശിവാജി തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നെങ്കിലും പിന്നീട് വലിയ ചാന്‍സുകള്‍ താരത്തിന് ലഭിച്ചില്ല.

https://www.facebook.com/Malayalivartha



























