Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ആദ്യ സിനിമയില്‍ തന്നെ തുണികുറഞ്ഞു, അശ്ലീലമാണെന്നറിഞ്ഞും ആ സിനിമ ചെയ്യാനുള്ള കാരണത്തെ കുറിച്ച് സീമ

12 FEBRUARY 2017 10:01 AM IST
മലയാളി വാര്‍ത്ത

സിനിമാഭിനയം ഒരു പാപമാണെന്ന് സ്ത്രീകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്ന കാലത്താണ് കരുത്തുറ്റ കഥാപാത്രങ്ങളുമായി സീമ എന്ന നടി മലയാള സിനിമയില്‍ എത്തിയത്. 70-കളില്‍ മലയാള സിനിമയുടെ പെണ്‍കരുത്തായിരുന്നു സീമ. റിലീസ് ചെയ്ത ആദ്യ ചിത്രമായ അവളുടെ രാവുകള്‍ മുതല്‍ കരുത്തുറ്റ കഥാപാത്രങ്ങളെ ധൈര്യത്തോടെ തിരഞ്ഞെടുത്തു.. അതും തന്റെ കൗമാരപ്രായത്തില്‍.

അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെ 1978-ലാണ് സീമ മലയാള സിനിമയില്‍ പരിചിതയാകുന്നത്. അഭിനയിക്കാന്‍ ഒട്ടും താത്പര്യമില്ലാതിരുന്നിട്ടും അഭിനയിച്ചു.. മലയാള സിനിമയിലെ പ്രശസ്ത സംവിധായകന്‍ ഐവി ശശിയെ വിവാഹം കഴിച്ചു.. ഇപ്പോഴും അഭിനയം തുടരുന്നു.

എന്നാല്‍ അവളുടെ രാവുകളല്ല സീമയുടെ ആദ്യ ചിത്രം. തന്റെ ആദ്യ ചിത്രത്തെ കുറിച്ചും, സിനിമയിലെത്തിയപ്പോള്‍ ശാന്തി സീമയായതും, അവളുടെ രാവുകള്‍ ചെയ്ത അനുഭവത്തെ കുറിച്ചുമൊക്കെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സീമ സംസാരിക്കുകയുണ്ടായി.''സത്യത്തില്‍ എനിക്കറിയില്ല, ഞാനിതുവരെ എത്ര സിനിമകളില്‍ അഭിനയിച്ചു എന്ന്. എണ്ണി നോക്കാറില്ല. എനിക്ക് ലഭിച്ച എല്ലാ നല്ല കഥാപാത്രങ്ങളെയും ഉത്തരവാദിത്വത്തോടെ ചെയ്യാന്‍ ശ്രമിയ്ക്കുകയായിരുന്നു. ആ കഥാപാത്രങ്ങളൊക്കെയാണ് എന്റെ ജീവിതത്തെ ഇതുപോലെയൊക്കെ ആക്കി തീര്‍ത്തത്.

ശാന്തി എന്നാണ് സീമയുടെ യഥാര്‍ത്ഥ പേര്. ഒരു നഴ്‌സാകണം എന്നായിരുന്നു ശാന്തി എന്ന സീമയുടെ ആഗ്രഹം. 'ഡാന്‍സ് ചെയ്യാന്‍ എനിക്കൊരുപാട് ഇഷ്ടമായിരുന്നു, പക്ഷെ ഒരു നഴ്‌സാകാനായിരുന്നു ആഗ്രഹം. എന്റെ അമ്മ ആശുപത്രിയില്‍ ഉള്ളപ്പോള്‍ നഴ്‌സുമാര്‍ അമ്മയെ പരിചരിയ്ക്കുന്നതൊക്കെ കണ്ടപ്പോഴാണ് നഴ്‌സാവാന്‍ മോഹം തോന്നിയത്. സ്‌കൂട്ടര്‍ ഓടിയ്ക്കുന്ന ആളെ വിവാഹം കഴിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം.. പക്ഷെ എനിക്ക് കിട്ടിയത് കാറോടിക്കുന്ന ആളെയാണ്..'എ.കെ ചോപ്രയ്‌ക്കൊപ്പം ഡാന്‍സ് കൊറിയോഗ്രാഫറായിട്ടാണ് ഞാന്‍ കരിയര്‍ ആരംഭിച്ചത്. അപ്പോഴൊക്കെ പലരും എന്നെ സിനിമയില്‍ അഭിനയിക്കാന്‍ വിളിയ്ക്കുമായിരുന്നു. പക്ഷെ അന്നൊന്നും എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. അഭിനയം ഇഷ്ടമല്ല എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ സംവിധായകന്‍ ലിസ ബേബി വിളിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചത് എന്തിനാണെന്നറിയില്ല. അഭിനയിക്കണം എന്ന് ലിസ പറഞ്ഞു.. അഭിനയിക്കുന്നതിനോട് അമ്മയ്ക്കും താത്പര്യക്കുറവ് ഉണ്ടായിരുന്നില്ല. അങ്ങനെയാണ് നിഴലെ നീ സാക്ഷി എന്ന ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.. ആ സിനിമ റിലീസായിട്ടില്ല.

നിഴലെ നീ സാക്ഷി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് കാറില്‍ യാത്ര ചെയ്യുകയാണ്. എനിക്കൊപ്പം മല്ലികയും ഫിലോമിനയും ശ്രീലതയും നടന്‍ വിജയനും ഉണ്ട്. കാറിലിരുന്ന് സംസാരിക്കുമ്പോഴെല്ലാം വിജയന്‍ എന്നെ സീമ എന്നാണ് സംബോധന ചെയ്തത്. എന്താണ് അങ്ങനെ എന്ന് മല്ലിക ചോദിച്ചപ്പോള്‍, സീമ എന്നാല്‍ 'അതിര്' എന്നാണ് അര്‍ത്ഥം എന്ന് പറഞ്ഞു. സെറ്റിലെത്തിയപ്പോള്‍ പേര് മാറ്റിയ കാര്യം ലിസ ബേബിയോട് വിജയന്‍ പറഞ്ഞു. പിന്നീട് ന്യൂമറോളജി നോക്കിയ ശേഷം ലിസ ബേബി വന്ന് പറഞ്ഞു, 'ശാന്തി സീമ എന്ന പേര് നിനക്ക് കീര്‍ത്തി നല്‍കും, അടുത്തുള്ള ദുര്‍ഗ്ഗ ക്ഷേത്രത്തില്‍ പോയി ഒരു അര്‍ച്ചന നടത്തൂ' എന്ന്. ഞാനത് ചെയ്തു.. ഒരു പേര് മാറ്റുന്നത് കൊണ്ട് എന്തുണ്ടാവും എന്നെനിക്കറിയില്ലായിരുന്നു.ഐ.വി ശശി തന്നെ പറഞ്ഞിട്ടുണ്ട്, പല നായികമാരെയും പരിഗണിച്ച് ഒഴിവാക്കിയ ശേഷമാണ് 1978-ല്‍ റിലീസ് ചെയ്ത അവളുടെ രാവുകള്‍ എന്ന ചിത്രത്തിലെ രാജിയായി സീമയെ കണ്ടെത്തിയത് എന്ന്. എന്തായിരുന്നു അവളുടെ രാവുകള്‍ തിരഞ്ഞെടുക്കാന്‍ കാരണം എന്ന് ചോദിച്ചപ്പോള്‍ സീമ പറഞ്ഞു, 'സത്യം പറഞ്ഞാല്‍ ആ കഥാപാത്രം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. വളരെ ചെറിയ പ്രായമാണ് എനിക്കന്ന്. ഞാന്‍ പൂര്‍ണമായും ശശിയേട്ടനെ വിശ്വസിച്ചു. ഞാനാണ് ചിത്രത്തിലെ നായിക എന്ന് ശശിയേട്ടന്‍ പറഞ്ഞു, ചില രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാനും ആവശ്യപ്പെട്ടു. ഇത് പുറത്ത് വരുന്നത് അല്പം അശ്ലീലമായിട്ടായിരിക്കും എന്നും അതേ കുറിച്ച് ബോധമുണ്ടാകണം എന്നും ശശിയേട്ടന്‍ പറഞ്ഞിരുന്നു. ആ പ്രായത്തിലും എന്നെ സംബന്ധിച്ച് രാജി ഒരു കഥാപാത്രം മാത്രമാണ്, ഒരു മനസാക്ഷിക്കുത്തുമില്ലാത്ത കഥാപാത്രം. ഇപ്പോഴും ആ കഥാപാത്രത്തെ കുറിച്ച് ആളുകള്‍ എന്നോട് സംസാരിക്കുന്നതാണ് എന്നെ ഏറെ സന്തോഷിപ്പിയ്ക്കുന്നത്. ഞാനെന്താണോ എന്നെ അതാക്കയത് ശശിയേട്ടനാണ്.'

അവളുടെ രാവുകള്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ എനിക്ക് മലയാള സിനിമയുടെ മുഴുവന്‍ ശ്രദ്ധയും ലഭിച്ചു. കരുത്തുറ്റ കഥാപാത്രങ്ങള്‍ അതിന് ശേഷം എന്നെ തേടി വന്നു. ഇന്നല്ലെങ്കില്‍ നാളെ, അനുഭവം, അങ്ങാടി, ആള്‍ക്കൂട്ടത്തില്‍ തനിയെ, അക്ഷരങ്ങള്‍, സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് തുടങ്ങിയ ചിത്രങ്ങള്‍ അതില്‍ ചിലതാണ്. എംടി വാസുദേവന്‍ നായര്‍, ടി ദാമോദരന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ സിനിമകളില്‍ പ്രവൃത്തിയ്ക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നു.

സര്‍ സിപി എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ സീമ അഭിനയിച്ചത്. എന്തായിരുന്നു ആ സിനിമ തിരഞ്ഞെടുക്കാന്‍ കാരണം എന്ന് ചോദിച്ചപ്പോള്‍ സീമ പറഞ്ഞത്, 'സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ എനിക്കൊരു നിബന്ധനകളും ഇല്ല. സംവിധായകന്‍ വിളിച്ചു, ഞാന്‍ ചെയ്തു. എന്നെക്കാള്‍ നന്നായി, എനിക്കെന്ത് ചെയ്യാന്‍ കഴിയും എന്ന് സംവിധായകര്‍ക്കറിയാം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍' എന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (6 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (6 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (7 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (7 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (7 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (7 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (7 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (9 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (10 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (10 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (11 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (11 hours ago)

Malayali Vartha Recommends