അവസാനം ഹൃത്വിക് പ്രതികരിക്കുന്നു...എനിക്ക് ആരെയും ഒന്നും ബോധിപ്പിക്കാനില്ല

കങ്കണ ഹൃത്വിക് യുദ്ധം ബോളിവുഡില്‍ ചര്‍ച്ചയായിട്ട് ഏറെക്കാലമായി. എന്നാല്‍ ഇതിന് പ്രതികരിക്കാന്‍ ഹൃതിക് തയ്യാറായിരുന്നില്ല. അവസാനം അദ്ദേഹം പ്രതികരിച്ചു. താന്‍ അയച്ച ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് പുറത്തുവിട്ടുവെന്ന് മുംബൈ പോലീസില്‍ കങ്കണ പരാതി നല്‍കുക വരെ ചെയ്തിരുന്നു. കങ്കണയുടെ പരാതി അന്വേഷിച്ച മുംബൈ പോലീസിന്റെ ഫോറന്‍സിക് വിഭാഗത്തിന് വേണ്ടത്ര തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കുകയാണ് ഉണ്ടായത്.
പൊതു പരിപാടികളിലും അഭിമുഖങ്ങളിലും ഹൃത്വിക്കിനെതിരെ കങ്കണ സംസാരിക്കാറുണ്ടെങ്കിലും ഹൃത്വിക്ക് ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ കാബിലിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ കങ്കണയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് ഹൃത്വിക് മറുപടി നല്‍കി. കങ്കണയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് താന്‍ തലപുകച്ചിട്ടില്ലെന്നാണ് ഹൃത്വിക് പറഞ്ഞത്.
'ഞാന്‍ എപ്പോഴും ഒരുപോലെയാണ്. എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളൊന്നും എന്നെ ബാധിച്ചിട്ടില്ല. ഒരു കാര്യം മാത്രം പറയാം, എനിക്ക് ആരോടും പരാതിയില്ല. ആരെയും ഒന്നും ബോധിപ്പിക്കാനുമില്ല. ഇതു തന്നെയാണ് എന്റെ ജീവിത തത്വവും.'
https://www.facebook.com/Malayalivartha























