നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഐക്യദാര്‍ഢ്യവുമായി ബോളിവുഡ് താരങ്ങളും

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ മേഖല മുഴുവന്‍ പ്രതികരിക്കുന്നു. ബോളിവുഡ് താരങ്ങളും നടിക്ക് ഐക്യദാര്‍ഢ്യമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. വരുണ്‍ ധവന്‍,റിതേഷ് ദേശ്മുഖ്,ജനീലിയ ദേശ്മുഖ്,അര്‍ജുന്‍ കപൂര്‍,ശ്രദ്ധ കപൂര്‍,ഫര്‍ഹാന്‍ അക്തര്‍ എന്നീ ബോളിവുഡ് പ്രമുഖരാണ് സമൂഹ മാധ്യമങ്ങളില്‍ തങ്ങളുടെ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയത്.
ആരെങ്കിലും ഈ രാജ്യത്ത് സ്ത്രീസുരക്ഷക്കായി എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന ശ്രദ്ധ കപൂറും,നമ്മുടെ സ്ത്രികളെ എങ്ങനെ നമ്മള്‍ സംരക്ഷിണം,സര്‍ക്കാരിന് ഇതിന്റെ ഉത്തരം ഉണ്ടോ എന്ന് അര്‍ജുന്‍ കപൂര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.രാജ്യം മുഴുവന്‍ അവരോടൊപ്പമുണ്ട്,അവരുടെ ധൈര്യത്തെ ബഹുമാനിക്കുന്നു എന്ന റിതേഷ് ദേശ്മുഖ് പ്രതികരിച്ചപ്പോള്‍, അവള്‍ കടന്ന പോയ അവസ്ഥകള്‍ കേട്ട് താന്‍ ഞെട്ടി എന്ന് ഫര്‍ഹാന്‍ അക്തര്‍ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളായ മോഹന്‍ലാല്‍,പൃഥ്വീരാജ്,മഞ്ജു വാര്യര്‍ അടക്കം അനേകം പേര്‍ സമുഹമാധ്യമങ്ങളില്‍ നടിയോടുളള തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും പിന്തുണ നല്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























