ഷാരൂഖിന്റെ ഒരു ആരാധകന്‍ ചോദിച്ചത് സെല്‍ഫിയല്ല; കുറച്ച് ഭക്ഷണം,അവസാനം സംഭവിച്ചത്!

ബോളിവുഡ് കിങ് ഖാനെ കാണാനും ഫോട്ടോയെടുക്കാനും വന്‍ ആരാധക വൃന്ദം തടിച്ചു കൂടുന്നത് സ്വാഭാവികം. എന്നാല്‍ കഴിഞ്ഞ ദിവസം വന്ന ആരാധകരുടെ ഇടയിലൊരാള്‍ ഷാരുഖിന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. എല്ലാവരും ഫോട്ടോയ്ക്കായും ചിരിക്കായും ബഹളം കൂട്ടിയപ്പോള്‍ ഇദ്ദേഹം ചോദിച്ചത് കുറച്ച് ഭക്ഷണം തരുമോ എന്ന്.
ആനന്ദ് എല്‍ റായിയുമായി ഹോട്ടലില്‍ നിന്ന് പുതിയ സിനിമയുടെ ചര്‍ച്ചയ്ക്ക് ശേഷം ഇറങ്ങിയതായിരുന്നു ഷാരുഖ്. പതിവു പോലെ ആരാധകരും ബോഡി ഗാര്‍ഡുമായുള്ള തള്ളല്‍. ഇതിനിടെ ഇവരെ മറികടന്ന് ഒരാള്‍ താരത്തിന്റെ കാറിന് സമീപമെത്തി. വിശക്കുന്നു, കുറച്ച് ഭക്ഷണം തരുമോ എന്നായിരുന്നു ആവശ്യം.അയാളുടെ തലയില്‍ കൈവെച്ച് ബഹുമാനത്തോടെ സംസാരിച്ച ഷാരുഖ്. അദ്ദേഹത്തിന് ഭക്ഷണം നല്‍കാന്‍ ഏര്‍പ്പാട് ചെയ്താണ് മടങ്ങിയത്. നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെങ്കിലും അത്തരം കാര്യങ്ങള്‍ക്ക് പബ്ലിസിറ്റി കൊടുക്കാനും ശ്രമിക്കാത്ത താരമാണ് ഷാരുഖ്.
https://www.facebook.com/Malayalivartha



























