Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

ഒന്നുമറിയാത്ത ശരവണന്‍ എന്ന സൂര്യ തമിഴകത്തിന്റെ സിങ്കം ആയതിങ്ങനെ!

21 FEBRUARY 2017 03:25 PM IST
മലയാളി വാര്‍ത്ത

അതിജീവനത്തിന്റെ കഥയാണ് സൂര്യ. സാധാരണക്കാരനായ ശരവണനില്‍ നിന്നും സൂപ്പര്‍ താരം സൂര്യയിലേക്കുള്ള വളര്‍ച്ച. പിതാവ് ശശികുമാര്‍ അഭിനേതാവായിരുന്നെങ്കിലും സിനിമ ശരവണന് ഒരു വലിയ പ്രലോഭനം ആയിരുന്നില്ല. കോളേജ് പഠനത്തിന് ശേഷം ഗാര്‍മെന്റ് കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു സൂര്യ ചെയ്തത്. 

ആദ്യ ശമ്പളം മാസം 700 രൂപയായിരുന്നു. കഠിനാധ്വാനം കൊണ്ട് ജോലിയില്‍ വളര്‍ന്ന സൂര്യ തന്റെ ശമ്പളത്തിലും നേട്ടമുണ്ടാക്കി. 700ല്‍ നിന്നും 15000ത്തിലേക്ക് തന്റെ ശമ്പളത്തെ എത്തിച്ചു. സൂര്യക്ക് ഒരു സ്വപ്‌നമുണ്ടായിരുന്നു, അത് പക്ഷെ സിനിമയായിരുന്നില്ല. സ്വന്തമായി രേു ഗാര്‍മെന്റ് ഫാക്ടറി തുടങ്ങണമെന്നായിരുന്നു ലക്ഷ്യം. ശശികുമാറിനെ സന്ദര്‍ശിക്കാനെത്തുന്ന സംവിധായകര്‍ സൂര്യയില്‍ ഒരു നടനെ കണ്ടു.ആദ്യമായി സൂര്യയെ നായകനാക്കി ഒരു സിനിമ ഒരുക്കാന്‍ ശ്രമം നടത്തിയത് സംവിധായകന്‍ വസന്ത് ആയിരുന്നു. ആശൈ എന്ന ചിത്രത്തിലൂടെ. എന്നാല്‍ ആ വേഷം ഒടുവില്‍ ചെയ്തത് ഇന്നത്തെ തമിഴകത്തിന്റെ തല അജിത് കുമാറായിരുന്നു.

ആദ്യ അവസരം വഴുതി പോയെങ്കിലും സൂര്യക്ക് തമിഴകത്തിലേക്കുള്ള വാതില്‍ തുറന്നത് വസന്ത് ആയിരുന്നു. അജിത്തിലൂടെ നഷ്ടമായ അവസരം അതേ അജിതിലൂടെ ലഭിക്കുകയായിരുന്നു. 1997-ല്‍ അജിത്-വിജയ് കൂട്ടുകെട്ടില്‍ വസന്ത് ആസൂത്രണം ചെയ്ത ചിത്രത്തില്‍ അഭിനയിക്കാന്‍ അജിതിന് കഴിഞ്ഞില്ല. ഒടുവില്‍ ആ നറുക്ക് വീണത് സൂര്യക്കായിരുന്നു.നേര്‍ക്കുനേര്‍ എന്ന ചിത്രത്തിലൂടെ ശരവണന്‍ സൂര്യ എന്ന പേരില്‍ തമിഴിലേക്ക് അരങ്ങേറി. ആദ്യ ചിത്രം വിജയമായി. പത്രങ്ങളും മാസികകളും താരപുത്രന്റെ വരവിനെ ആഘോഷമാക്കി. എന്നാല്‍ തുടക്കത്തിലെ സാമ്പത്തിക വിജയം തുടര്‍ ചിത്രങ്ങളില്‍ ആവര്‍ത്തിക്കാന്‍ സൂര്യക്കായില്ല.

അഭിനന്ദനങ്ങളുമായി സൂര്യയെ ഉയര്‍ത്തിയ അതേ മാധ്യമങ്ങള്‍ സൂര്യയെ തള്ളി. പുകഴ്ത്തിയവര്‍ തിരിഞ്ഞു. സിനിമ മേഖല തനിക്ക് തന്നത് വളരെ നിരാശാജനകമായ അനുഭവമായിരുന്നെന്ന് സൂര്യ ഓര്‍ക്കുന്നു. തന്നില്‍ പ്ലസോ മൈനസോ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്നും സൂര്യ ഓര്‍ക്കുന്നുണ്ട്.സംവിധായകന്‍ ബാലയുടെ സേതു എന്ന ചിത്രമാണ് സൂര്യയ്ക്ക വഴിത്തിരവായത്. ആ സിനിമ കണ്ടപ്പോഴാണ് ഇത്തരത്തിലൊരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായത്. ബാലയെ കണ്ട് കാര്യ ധരിപ്പിച്ചു. അങ്ങനെയാണ് നന്ദയില്‍ അഭിനയിക്കുന്നത്. ചിത്രം വഴിത്തിരിവായി. അവിടുന്നങ്ങോട്ട് മികച്ച നേട്ടമായിരുന്നു.

പറയുമ്പോള്‍ വളരെ നിസാരമായി പറയാമെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമല്ലായിരുന്നു. ശരവണനില്‍ നിന്നും സൂര്യയിലേക്കുള്ള വളര്‍ച്ചയ്ക്കായി ഏറെ അധ്വാനിച്ചു. ഡാന്‍സ് ചെയ്യാനോ ഫൈറ്റ് ചെയ്യാനോ അറിയില്ലായിരുന്നു. 24 വയസിന് ശേഷമാണ് ഇതൊക്കെ പഠിച്ചത്.അച്ഛനേപ്പോലെയാണ് സൂര്യ എന്നതായിരുന്നു അദ്ദേഹം നേരിട്ട് ഏറ്റവും വലിയ വെല്ലുവിളി. 2025 കൊല്ലം മുമ്പ് അച്ഛന്‍ ചെയ്തതു തന്നെയാണ് താനും ചെയ്യുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ സ്വന്തമായി ഒരു അഭിനയ ശൈലി കണ്ടെത്താന്‍ ഇത് സൂര്യക്ക് സഹായകമായി.

തന്നില്‍ നിന്നും അച്ഛന്റെ ശൈലി പൂര്‍ണമായും ഒഴിവാക്കുന്നതിനായി അച്ഛന്‍ അഭിനയിച്ച സിനിമകള്‍ കാണുന്നത് പൂര്‍ണമായും ഒഴിവാക്കി. കുടുംബംഗങ്ങള്‍ മുഴുവന്‍ ഇപ്പോള്‍ അച്ഛന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയല്‍ ആസ്വദിക്കുമ്പോള്‍ താന്‍ അത് കാണാറില്ലെന്നും സൂര്യ.

മിക്കപ്പോഴും ധ്യാനം ചെയ്യാന്‍ സൂര്യ സമയം കണ്ടെത്തി. തന്റെ ദുഖങ്ങള്‍ താരം ആരുമായും പങ്കുവയ്ക്കാറില്ല. അഭിനയത്തിന്റെ ആദ്യ നാല് വര്‍ഷങ്ങളില്‍ താന്‍ ചെയ്ത തെറ്റ് ആവര്‍ത്തിക്കില്ലെന്നും സൂര്യ പറയുന്നു. പരാജയങ്ങളില്‍ സൂര്യക്ക് കരുത്തായിരുന്നത് ഭാരതിയാര്‍ കവിതകളായിരുന്നു.ജീവിത വിജയത്തിന് സൂര്യയുടെ പക്കല്‍ ഒരു ഫോര്‍മൂലയുണ്ട്. നാം നല്ലവരാകണം എന്നതാണ് സൂര്യയുടെ നയം. നാം ആരെ പിന്തുടരണം എന്നതിനേക്കുറിച്ച് നമുക്ക് ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. അവര്‍ നല്ലവരാണോ അല്ലയോ എന്ന ചിന്തയാണ് അതിന് കാരണം. അതല്ല നമ്മള്‍ നല്ലവരാകുകയാണ് വേണ്ടതെന്നാണ് സൂര്യയുടെ പക്ഷം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വേലി കെട്ടുന്നതിനിടെ തീവ്രവാദികൾ നടത്തിയ വെടിവയ്പ്പ്... അസം റൈഫിൾസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി അധികൃതർ  (6 minutes ago)

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു  (34 minutes ago)

തലസ്ഥാന നഗരിയിൽ അപ്രതീക്ഷിതമായി മഴ... കടുത്ത വേനൽചൂടിൽ വലഞ്ഞ ജനങ്ങൾക്ക് വലിയ ആശ്വാസം....വരും മണിക്കൂറുകളിലും നഗരത്തിലും പരിസര പ്രദേശങ്ങളിലും കൂടുതൽ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്  (47 minutes ago)

ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ഇന്ത്യൻ വിപണിയിൽ ഇടിവ്... സെൻസെക്സ് 1200 പോയിന്റ് ഇടിഞ്ഞു...  (1 hour ago)

വേനലവധി ആഘോഷമാക്കാൻ വ്യത്യസ്ത പാക്കേജുമായി കെ.എസ്.ആർ.ടി.സി.. .  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന  (1 hour ago)

പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും  (6 hours ago)

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....  (6 hours ago)

. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (6 hours ago)

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി  (7 hours ago)

 കണ്ണീർക്കാഴ്ചയായി... പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (7 hours ago)

ആരോഗ്യത്തിലും കൂട്ടുകെട്ടുകളിലും ശ്രദ്ധിക്കുക! വൃശ്ചികം, തുലാം, മീനം രാശിക്കാർക്ക് ജാഗ്രത!  (7 hours ago)

പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....  (7 hours ago)

Malayali Vartha Recommends