Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...

കൊച്ചിയിലെ സിനിമാ മേഖലയെ നിയന്ത്രിക്കാനും ഗുണ്ടാ, മാഫിയാ സംഘങ്ങള്‍... ഇവരെ തീറ്റിപ്പോറ്റുന്നത് താരങ്ങളും നിര്‍മാതാക്കളും

21 FEBRUARY 2017 09:58 PM IST
മലയാളി വാര്‍ത്ത

സിനിമാ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന പല കേസുകളും അട്ടിമറിക്കപ്പെടുകയാണ്. പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാധീനം ഉപയോഗിച്ചാണ് ഇവര്‍ രക്ഷപെടുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ബോളിവുഡിനെ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി നിയന്ത്രിക്കുന്നത് പോലെ കൊച്ചിയിലെ സിനിമാ മേഖലയെ നിയന്ത്രിക്കാനും ഗുണ്ടാ, മാഫിയാ സംഘങ്ങളുണ്ട്. ഇവരെ തീറ്റിപ്പോറ്റാന്‍ താരങ്ങളും നിര്‍മാതാക്കളുമുണ്ട്.

2015 ജനുവരി 31നാണ് നടന്‍ ഷൈന്‍ടോം ചാക്കോയെയും അസിസ്റ്റന്റ് ഡയറക്ടറേയും മറ്റ് മൂന്ന് മോഡലുകളെയും മയക്കുമരുന്നുമായി കടവന്ത്രയിലെ ഫല്‍റ്റില്‍ നിന്ന് പിടികൂടിയത്. 10 ഗ്രാം കൊക്കയിനാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. അന്വേഷണം ആദ്യഘട്ടം ഊര്‍ജിതമായി നടന്നു. മറ്റ് യുവനടന്‍മാരും നടികളും സംവിധായകരും മയക്ക്മരുന്ന് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളുള്ള ലാപ്‌ടോപ് അടക്കം പൊലീസിന് ലഭിച്ചു. എന്നാല്‍ ഷൈനിനെ കരുവാക്കി കേസ് അന്വേഷണം അവസാനിപ്പിച്ചു. മയക്ക്മരുന്ന് എവിടെ നിന്ന് കൊണ്ടുവന്നെന്നോ, ആരാണ് ഇതിന് പിന്നിലെന്നോ പൊലീസ് അന്വേഷിച്ചില്ല. യുവനടന്‍ ഉണ്ടെന്ന് അറിഞ്ഞതോടെ ഒരു സൂപ്പര്‍താരം ആഭ്യന്തരവകുപ്പിലെ ഉന്നതനെ സ്വാധീനിച്ച് കേസ് അട്ടിമറിക്കുകയായിരുന്നു. മംഗളം പത്രത്തില്‍ ഇത് സംബന്ധിച്ച് വാര്‍ത്ത വന്നിരുന്നു.

കഞ്ചാവ് വലിക്കാതെ സംസാരിക്കാന്‍ പറ്റാത്ത സിനിമാക്കാര്‍ മലയാള സിനിമയിലുണ്ടെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും നടന്‍ ശ്രീനിവാസന്‍ മുമ്പ് ആവശ്യപ്പെട്ടിരുന്നു. 'ശ്രീനിവാസന്റെ സിനിമകള്‍ മിഡില്‍ ക്ലാസിന്റെ ഇമോഷന്‍സ് ചൂഷണം ചെയ്യുകയാണെന്നും അത്തരം സിനിമകളിലൂടെ അദ്ദേഹം കുറേ പണം സമ്പാദിച്ചു എന്നല്ലാതെ യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്നും' സംവിധായകന്‍ രാജീവ് രവി പറഞ്ഞതോടെയാണ് ശ്രീനിവാസന്‍ കൊച്ചിയിലെ മയക്കുമരുന്ന് ഉപഭോക്താക്കളായ സിനിമാക്കാര്‍ക്കെതിരെ രംഗത്ത് വന്നത്.

ടി.കെ ഫയാസിന്റെ നേതൃത്വത്തില്‍ സിനിമാ തരങ്ങള്‍ ഉള്‍പ്പെടെ സ്വര്‍ണം കടത്തിയ കേസില്‍ സിനിമാക്കാരുടെ പങ്ക് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. മോഡലായ ശ്രവ്യാ വെളിപ്പെടുത്തിയതോടെയാണ് സ്വര്‍ണക്കടത്തില്‍ ഫയാസിനും താരങ്ങള്‍ക്കും സംവിധായകര്‍ക്കുമുള്ള പങ്ക് വ്യക്തമായത്. കസ്റ്റംസ് ഓഫീസര്‍മാരെ വരെ ഫയാസ് തനിക്ക് പരിചയപ്പെടുത്തിയെന്നും അവര്‍ അന്ന് വ്യക്തമാക്കിയിരുന്നു. പക്ഷെ, കേസിന്റെ അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

മുംബയ് പോലീസ്, ശൃംഗാരവേലന്‍ തുടങ്ങിയ നിരവധി സിനിമകളില്‍ ഫയാസ് അഭിനയിച്ചിട്ടുണ്ട്. വലിയ താരങ്ങള്‍, രാഷ്ട്രീയക്കാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായെല്ലാം ഫയാസിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. സ്വര്‍ണക്കടത്തില്‍ താരങ്ങളുടെ പങ്ക് സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചിരുന്നതായി ഒരു സീനിയര്‍ കസ്റ്റംസ് ഓഫീസര്‍ പറഞ്ഞു. പക്ഷെ, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നത് തങ്ങളുടെ അധികാരപരിധിയിലുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. നടി മൈഥിലിലാണ് ശ്രവയ്ക്ക് ഫയാസിനെ പരിചയപ്പെടുത്തിയത്. കേസില്‍ മൈഥിലിയെ ചോദ്യം ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (5 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (13 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (48 minutes ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (8 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (9 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (11 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (11 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (12 hours ago)

Malayali Vartha Recommends