നമ്മുടെ പയ്യനും പങ്കുണ്ട്... പ്രമുഖ നടനു ബന്ധമുണ്ടെന്നു മനസിലായെന്നാണ് കൈതപ്രം

സിനിമാ താരങ്ങള്‍ക്കെതിരെ അന്വേഷണം ശക്തമാക്കുമെന്ന് പോലീസും സര്‍ക്കാരും വ്യക്തമാക്കിയതോടെ ഏറെ അടുപ്പമുള്ള പലരും തെളിവുമായി രംഗത്തെത്തിയിരിക്കുകയാണ്. നടിക്കെതിരായ ആക്രമണത്തില്‍ പ്രമുഖ നടനു ബന്ധമുണ്ടെന്നു മനസിലായെന്നാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി വ്യക്തമാക്കി.
മലയാളത്തിലെ പ്രമുഖ നടന്‍ ഗുണ്ടകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കോഴിക്കോട് നടന്ന പ്രതിഷേധ പരിപാടിയിലായിരുന്നു കൈതപ്രം ആരോപണം ഉന്നയിച്ചത്.
നമുക്ക് പ്രിയപ്പെട്ട പലരും ഈ അക്രമത്തിന് പിന്നിലുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഇവര്‍ ഗുണ്ടകളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നു. എത്ര വലിയവരായാലും അവരെ പിടിച്ച് കെട്ടണമെന്നും കൈതപ്രം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























