Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...

എന്റെ മകന്‍ അങ്ങനെ ചെയ്യില്ല...പ്രതികളെ പിടികൂടാതെ വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയുന്നവരെ എന്തിനു പഴിപറയുന്നുവെന്ന് കെപിഎസി ലളിത

22 FEBRUARY 2017 09:45 PM IST
മലയാളി വാര്‍ത്ത

പ്രമുഖ നടിയെ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മകനെതിരെ ഉയരുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് ചലച്ചിത്ര താരം കെപിഎസി ലളിത. തന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും കെപിഎസി ലളിത പ്രതികരിച്ചു.

ലളിതയുടെ മകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ കാക്കനാട്ടെ ഫ്‌ളാറ്റില്‍ കൊച്ചി പൊലീസ് ഇന്നലെ റെയ്ഡ് നടത്തിയെന്നും നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ ഒരു പ്രതിയെ ഇവിടെനിന്ന് പിടികൂടിയതായും റിപ്പോര്‍ട്ട് വന്നെങ്കിലും സ്ഥിരീകരണമില്ല. സിദ്ധാര്‍ത്ഥ് ആരോപണം നിഷേധിച്ചതിനു പിന്നാലെയാണ് മകനെ പ്രതിരോധിച്ച് കെ.പി.എ.സി ലളിതയും രംഗത്തെത്തിയിരിക്കുന്നത്.

തന്റെ മകന്‍ ഇത്തരമൊരു തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അവനെ ചാട്ടവാറിനടിച്ച് ജനങ്ങളുടെ മുന്നില്‍വച്ച് തല്ലിക്കൊല്ലണമെന്ന് മാത്രമേ താന്‍ പറയൂ എന്നും കെപിഎസി ലളിത വ്യക്തമാക്കി. നടിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സംഭവം നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതെ വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയുന്ന മക്കളെ എന്തിനു പഴിപറയുന്നുവെന്നും കെസിഎസി ലളിത ചോദിച്ചു. പ്രതിയെ എത്രയും വേഗം പിടികൂടി തക്കശിക്ഷ ഉറപ്പുവരുത്തണം. ഗോവിന്ദച്ചാമിയെപ്പോലെ, പ്രതിയെ തീറ്റിപ്പോറ്റി പുറത്തുവിടരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ തൂക്കിക്കൊല്ലുക തന്നെ വേണം. അതല്ലെങ്കില്‍ പ്രതിയെ പൊതുജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറക്കിവിടുക. അവര്‍ വേണ്ടതു ചെയ്തുകൊള്ളുമെന്നും കെപിഎസി ലളിത പറഞ്ഞു.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലേക്കു തന്റെ പേരും വലിച്ചിഴച്ചത്തില്‍ ഏറെ വേദനയുണ്ടെന്ന് സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍ ഓണ്‍ലൈനിനോട് വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും അതു തന്നെ ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യാതൊരു വിധത്തിലും വാസ്തവമല്ലാത്ത വാര്‍ത്ത വന്നതിന്റെ ആഘാതം മാറിയിട്ടില്ല. മനസ്സൊന്ന് ശാന്തമായതിനുശേഷം വിശദമായി തന്നെ ഇതിനെതിരെ പ്രതികരിക്കുമെന്നും സിദ്ധാര്‍ഥ് വ്യക്തമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (4 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (12 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (47 minutes ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (59 minutes ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (8 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (9 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (11 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (11 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (12 hours ago)

Malayali Vartha Recommends