Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...

അത്രയും ഉയരത്തിലിരിയ്ക്കുന്ന മോഹന്‍ലാലിനെ പോലൊരു നടനില്‍ നിന്ന് അത് പ്രതീക്ഷിച്ചില്ല: ബോളിവുഡ് താരം

23 FEBRUARY 2017 12:01 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡര്‍ എന്ന ചിത്രത്തിലൂടെ മറ്റൊരു ബോളിവുഡ് താരം കൂടെ മലയാള സിനിമയിലെത്തുന്നു, അരുണോദയ് സിംഗ്!.. ആറടി നലിഞ്ച് ഉയരവും 96 കിലോ ഭാരവുമുള്ള അരുണോദയ് റോയ് എന്തുകൊണ്ടും ഈ പട്ടാള ചിത്രത്തിലെ കഥാപാത്രത്തിന് യോഗ്യനാണ് എന്ന് തോന്നിയതുകൊണ്ടാണ് മേജര്‍ രവി നടനെ സമീപിച്ചത്.

1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രം തിരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ചും മേജര്‍ രവി എന്ന സംവിധായകനെ കുറിച്ചും മോഹന്‍ലിനൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ചും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അരുണോദയ് സംസാരിയ്ക്കുകയുണ്ടായി.

എന്റെ ചില സിനിമകള്‍ കണ്ടതിന് ശേഷമാണ് മേജര്‍ രവി എന്നെ വിളിച്ച് ഈ സിനിമയുടെ തിരക്കഥ പറയുന്നത്. കഥ കേട്ടപ്പോള്‍ എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു. യഥാര്‍ത്ഥ ഹീറോസായ സൈനികരെ കുറിച്ച് പറയുന്ന കഥയാണ് എന്നെ ആകര്‍ഷിച്ചത്. ഇതുപോലൊരു സിനിമ ഞാന്‍ മുമ്പൊന്നും ചെയ്തിട്ടില്ല. യുദ്ധ സിനിമകളുടെ വലിയ ആരാധകനാണ് ഞാന്‍. അതുകൊണ്ട് തന്നെ ഇങ്ങനെ രെു ഓഫര്‍ വന്നപ്പോള്‍ നോ എന്ന് പറയാന്‍ കഴിഞ്ഞില്ല.മോഹന്‍ലാല്‍ സാറിന്റെ എതിരാളിയാണ് ചിത്രത്തില്‍ ഞാന്‍. പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥനാണ്. മോഹന്‍ലാല്‍ സര്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും. അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പം വലിയ കുറേ കോമ്പിനേഷന്‍ രംഗങ്ങള്‍ ലഭിച്ചു. രാജസ്ഥാനിലാണ് എന്റെ ഭാഗങ്ങള്‍ അധികവും ചിത്രീകരിച്ചത്. ഉറുദുവാണ് എന്റെ കഥാപാത്രം സംസാരിക്കുന്നത്.

മേജര്‍ രവിയെ പോലൊരു സംവിധായകനൊപ്പം പ്രവൃത്തിയ്ക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. താന്‍ ചെയ്യുന്ന പ്രവൃത്തിയില്‍ വളരെ ആത്മവിശ്വാസമുള്ള സംവിധായകനാണ്. എന്താണ് തനിയ്ക്ക് വേണ്ടത് എന്ന് കൃത്യമായി അദ്ദേഹത്തിനറിയാം. എന്തും തുറന്ന് പറയുന്നത് പ്രകൃതക്കാരനാണ്. അത് നമ്മുടെ ജോലിയെ സഹായിക്കും.

മോഹന്‍ലാല്‍ സാറിനൊപ്പമുള്ള അഭിനയാനുഭവം തീര്‍ത്തും വ്യത്യസ്തമാണ്. ഞങ്ങള്‍ തമ്മില്‍ സൗഹൃദപരമായ ഒരു രംഗം പോലുമില്ല. എന്നിട്ടും അദ്ദേഹത്തിന്റെ തോളോട് ചേര്‍ന്ന് നിന്ന് അഭിനയിക്കുക എന്നത് സ്വപ്‌നതുല്യമാണ്. താനൊരു വലിയ സ്റ്റാറാണെന്ന ഒരു ഭാവവുമില്ലാതെ, കൂടെ അഭിനയിക്കുന്നവര്‍ക്ക് അതിനുള്ള ഇടം നല്‍കുന്ന നടനാണ് അദ്ദേഹം. കൂടെ അഭിനയിക്കുമ്പോള്‍ ഞാനൊരു ചെറിയ നടനാണ് എന്ന തോന്നലുണ്ടാകാന്‍ അദ്ദേഹം അനുവദിച്ചിട്ടില്ല. അതാണ് അദ്ദേഹത്തെ ഇത്രയും വലിയ ഉയരത്തിലെത്തിയ്ക്കുന്നത്.അതൊരു പ്രശ്‌നമേ അല്ല. എന്നെ സംബന്ധിച്ച് കഥയുടെ ക്വാളിറ്റിയ്ക്കാണ് പ്രധാനം. നല്ലൊരു കഥ ലഭിച്ചാല്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ ബജറ്റിനെ കുറിച്ച് ഞാന്‍ ആലോചിക്കുന്നേയില്ല. മേജര്‍ രവിയെ പോലൊരു സംവിധായകനൊപ്പം, ലാല്‍ സാറിനൊപ്പം ഒരു യുദ്ധ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നതിനപ്പുറം എനിക്കെന്താണ് വേണ്ടത് അരുണോദയ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (4 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (12 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (47 minutes ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (59 minutes ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (8 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (9 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (11 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (11 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (12 hours ago)

Malayali Vartha Recommends