Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...

തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു,... നടിമാര്‍ക്ക് നേരെയുണ്ടായ ഞെട്ടിയ്ക്കുന്ന 15 ആക്രമണങ്ങള്‍

23 FEBRUARY 2017 03:20 PM IST
മലയാളി വാര്‍ത്ത

ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെ കൊച്ചിയില്‍ വച്ച് നടി ആക്രമിയ്ക്കപ്പെട്ട സംഭവം ഞെട്ടലോടെയാണ് കേരള ജനത കേട്ടത്. മലയാളത്തിന് പുറമെ ഇന്ത്യന്‍ സിനിമയിലെ പല പ്രമുഖരും വാര്‍ത്തയോട് പ്രതികരിച്ചു കഴിഞ്ഞു. പൊലീസിന്റെ സംഘവും പ്രതികളെ പിടിയ്ക്കാനുള്ള ശ്രമത്തിലാണ്.

എന്നാല്‍ ഇതാദ്യമായല്ല ഒരു നടിയ്ക്ക് നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കുന്നത്. തട്ടിക്കൊണ്ടുപോയി നടിയെ കഴുത്തറുത്ത് കൊന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഞെട്ടിച്ച ചെറുതും വലുതുമായ 15 സംഭവങ്ങള്‍ ഇതൊക്കെയാണ്...

ഹോട്ടല്‍ മുറിയില്‍ പീഡനശ്രമം... 

കൊച്ചിയില്‍ പ്രമുഖ നടി ആക്രമിയ്ക്കപ്പെട്ടതിന് പിന്നാലെയാണ് ആലപ്പുഴയില്‍ മറ്റൊരു നടിയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഒരു ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ് വന്ന് ഹോട്ടല്‍ മുറിയില്‍ വിശ്രമിയ്ക്കുകയായിരുന്നു നടി. ഹോട്ടല്‍ ജീവനക്കാരില്‍ ഒരാള്‍ കള്ളത്താക്കോലിട്ട് അകത്ത് തയറി നടിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. നടി ബഹളം വച്ചതിനെ തുടര്‍ന്ന് അയാള്‍ ഓടി രക്ഷപ്പെട്ടു. നടിയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും പ്രതിയുടെ പേര് വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല.

മീനാക്ഷി ഥാപ്പര്‍... 

സിനിമാ ലോകത്തെ നടുക്കിയ സംഭവമായിരുന്നു മീനാക്ഷി ഥാപ്പര്‍ എന്ന ബോളിവുഡ് താരത്തിന്റെ ദാരുണ മരണം. 2012-ലായിരുന്നു സംഭവം. ഫോര്‍ നോട്ട് ഫോര്‍ എന്ന ഹൊറര്‍ ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയെ വിനോദയാത്രയ്ക്ക് എന്ന് പറഞ്ഞ് സഹനടന്മാര്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിയ്ക്കുകയായിരുന്നു. നടിയെ വിട്ടുകിട്ടണമെങ്കില്‍ 15 ലക്ഷം രൂപ തരണമെന്ന് അമ്മയെ വിളിച്ച് പറഞ്ഞു. എന്നാല്‍ കേവലം അറുപതിനായിരം രൂപയാണ് മീനാക്ഷിയുടെ അമ്മയ്ക്ക് നല്‍കാന്‍ കഴിഞ്ഞത്. ഇതോടെ കോപിതരായ പ്രതികള്‍ മീനാക്ഷിയെ കഴുത്ത് ഞെരിച്ച് കൊന്നു. ഏറ്റവും നിഷ്‌ക്രൂരമായ രീതിയിലായിരുന്നു മീനാക്ഷിയുടെ മൃതദേഹത്തോട് പോലും അവര്‍ പെരുമാറിയത്. കഴുത്തറുത്ത് ബാഗിലാക്കി, മുംബൈയില്‍ നിന്ന് ബസ് യാത്രയ്ക്കിടെ പുറത്തേക്ക് കളയുകയായിരുന്നു. ശേഷിച്ച ശരീര ഭാഗം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചു.

പള്‍സര്‍ സുനിയെ മലര്‍ത്തി അടിച്ച നായിക... 

എറണാകുളത്ത് നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നപ്പോഴാണ് മറ്റൊരു നടിയ്ക്ക് ഇതേ കേസിലെ പ്രതിയില്‍ നിന്നുണ്ടായ ഒരനുഭവം പുറത്ത് വന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പള്‍സര്‍ സുനി ഒരു നടിയെ സമാനമായ രീതിയില്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. അന്നത്തെ സൂപ്പര്‍ നായികയായിരുന്നു നടി. കാറില്‍ കയറാന്‍ ശ്രമിക്കവെ കടന്ന് പിടിയ്ക്കുകയായിരുന്നു. എന്നാല്‍ കരാട്ടക്കാരിയായ നടി സുനിയെ നേരിട്ടു. അടി കിട്ടിയതോടെ നടിയുടെ കാലില്‍ വീണ് സുനി മാപ്പ് പറഞ്ഞു. ഈ സംഭവം ചിത്രത്തിന്റെ സംവിധായകനോടും ആ സിനിമയില്‍ അഭിനയിക്കുന്ന സൂപ്പര്‍താരത്തോടും പറഞ്ഞപ്പോള്‍ പരാതി നല്‍കേണ്ട എന്ന് പറഞ്ഞ് വിലക്കിയത്രെ.

മീരവാസുദേവ്... 

അടുത്തിടെയാണ് ചെറിയ പ്രായത്തില്‍ തന്നെ താന്‍ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്ന് നടി മീര വാസുദേവന്‍ വെളിപ്പെടുത്തിയത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മീര. നിരവധി തവണ ഞാന്‍ മാനസികമായും ശാരീരികമായും പീഡിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്. ഏഴാം വയസ്സിലാണ് ആദ്യമായി പീഡനം ഏല്‍ക്കേണ്ടി വന്നത്. വീട്ടിലെ ജോലിക്കാര്‍, ട്യൂഷന്‍ പഠപ്പിച്ച വളരെ പ്രായമുള്ള അധ്യാപകന്‍, സ്‌കൂളിലെ ടീച്ചറുടെ ഭര്‍ത്താവ് എന്നിങ്ങനെ പലരും തന്നെ പീഡിപ്പിച്ചു എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

സാമന്ത... 

അടുത്തിടെ ഏറെ വിവാദമായ സംഭവമായിരുന്നു ഒരു പ്രമുഖ സ്ഥാനപത്തിന്റെ ഉദ്ഘാടനത്തിന് പോയ സാമന്തയ്ക്ക് ഉണ്ടായ ദുരനുഭവം. സാമന്ത വന്നിറങ്ങിയതും ആളുകള്‍ ഇടിച്ചുകയറി. എന്നാല്‍ അവരെ ചിരിച്ചുകൊണ്ടാണ് സാമന്ത നേരിട്ടത്. ഉദ്ഘാടനം കഴിഞ്ഞ് താരം മടങ്ങവെ ഒരു ആരാധകന്‍ കാറിന്റെ ടയറിന്റെ കാറ്റഴിച്ചുവിട്ടു. ഇതോടെ കാറില്‍ നിന്ന് പുറത്തിറങ്ങിയ നടിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു. പൊലീസ് ഏറെ പാട്‌പെട്ടാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും നടിയെ രക്ഷിച്ചത്.

സോനം കപൂര്‍... 

രാഞ്ജന എന്ന ചിത്രത്തിന്റെ പ്രമോഷനിടെയാണ് നടി സോനം കപൂര്‍ അപമാനിക്കപ്പെട്ടത്. ധനുഷാണ് ആ ആക്രമണത്തില്‍ നിന്നും നടിയെ രക്ഷിച്ചത്. മുംബൈയില്‍ വച്ചു നടന്ന പ്രമോഷന്‍ പരിപാടി കഴിഞ്ഞ് മടങ്ങിവരികയായിരുന്നു ധനുഷും സോനം കപൂറും. കൂടി നിന്നവരില്‍ പലരും നടി തൊടാന്‍ വേണ്ടി മുന്നോട്ട് വന്നു. അവിടെ നിന്ന് വളരെ പാടുപെട്ടാണ് ധനുഷും സംഘവും നടി രക്ഷപ്പെടുത്തിയത്.

കാജല്‍ അഗര്‍വാള്‍... 

ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് നടി കാജല്‍ അഗര്‍വാളിന് നേരെയും ആക്രമണമുണ്ടായത്. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് മടങ്ങവെ, താരത്തിന് കാറിലേക്ക് കയറാന്‍ കഴിയാത്ത വിധം ആളുകള്‍ വന്ന് പൊതിഞ്ഞു. പ്രകോപിതയായ നടി കോപപ്പെട്ടതോടെ സെക്യൂരിറ്റിയും മറ്റും വന്ന് ജനങ്ങളെ നീക്കി നടിയെ സുരക്ഷിതയാക്കുകയായിരുന്നു.

നഗ്മ... 

സിനിമയില്‍ നിന്ന് അകലം പാലിച്ച നഗ്മ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞപ്പോഴാണ് നടിയ്ക്ക് മോശം അനുഭവമുണ്ടായത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചരണ പരിപാടിയ്ക്ക് എത്തിയതായിരുന്നു താരം. പെട്ടെന്ന് നിയന്ത്രിക്കാന്‍ കഴിയാത്ത വിധം ആളുകള്‍ നടിയെ പൊതിഞ്ഞു. സെക്യൂരിറ്റിക്കാര്‍ വിചാരിച്ചിട്ടും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ പൊട്ടിത്തെറിച്ച നഗ്മ ചിലരെ അടിയ്ക്കുകയും ചെയ്തു. പ്രചരണത്തിനിടെ നടിയെ പിടിച്ച് ഉമ്മവച്ചതും വാര്‍ത്തയായിരുന്നു.

ജ്യോതിക... 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏറെ വൈറലായ ഒരു വീഡിയോ ആയിരുന്നു നടി ജ്യോതികയുടെ മാറിടത്തില്‍ ഒരാള്‍ കടന്ന് പിടിച്ചത്. ഒരു സിനിമാ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ആള്‍ക്കൂട്ടത്തിനിടയിലൂടെ നടി നടന്ന് വരുന്ന രംഗമായിരുന്നു ചിത്രീകരിയ്ക്കുന്നത്. ഇതിനിടെ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജ്യോതികയെ സ്പര്‍ശിക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. ജ്യോതിക ഇയാളില്‍ നിന്ന് കുതറി മാറാന്‍ ശ്രമിയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഈ രംഗം കട്ട് ചെയ്യാതെ സിനിമയില്‍ ഉപയോഗിയ്ക്കുകയും ചെയ്തു.

ഖുശ്ബു... 

2015-ലാണ് നടി ഖുശ്ബുവിന് നേരെ ആക്രമണമുണ്ടായത്. ഖുശ്ബു വീട്ടിലില്ലാത്ത നേരെ വീടിന് നേരെ ഒരുകൂട്ടം ആളുകള്‍ കല്ലെറിയുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് കാരണം. ഖുശ്ബുവിന്റെ ചില പ്രസ്താവനകള്‍ ഡിഎംകെ പ്രവര്‍ത്തകരെ ചൊടിപ്പിച്ചതായിരുന്നു.

വിദ്യാബാലന്‍... 

ഇന്ത്യന്‍ സിനിമ ആഘോഷമാക്കിയ ചിത്രമായിരുന്നു വിദ്യാ ബാലന്‍ സില്‍ക്ക് സ്മിതയായി എത്തിയ ഡേര്‍ട്ടി പിക്ചര്‍. ഈ ചിത്രത്തിലൂടെ നടിയ്ക്ക് ലഭിച്ച ആരാധകരുടെ സമൂഹം ചെറുതല്ല. ചിത്രം കണ്ട ഒരു ആരാധകനാണ് മുംബൈയിലെ ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. എന്നാല്‍ വിദ്യയുടെ മുറിയിലേക്ക് കയറുന്നതിന് മുന്‍പേ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ അയാളെ തടഞ്ഞു.

സുസ്മിത സെന്‍... 

ബോളിവുഡ് സിനിമാ നായികമാരെ പലപ്പോഴും അലട്ടിയ പ്രശ്‌നം തന്നെയാണ് സുസ്മിത സെന്നിനെയും വലച്ചത്. ആരാധന മൂത്ത ഒരാള്‍ നടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. പല തവണ നടത്തിയപ്പോഴും നടി നിരസിച്ചു. ഇതോടെ പ്രകോപിതനായ ആരാധകന്‍ ആക്രമിയ്ക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

കങ്കണ റാണത്ത്... 

വിവാഹാഭ്യര്‍ത്ഥന തന്നെയായിരുന്നു കങ്കണയെയും വലച്ചത്. ആരാധന മൂത്ത ഒരാള്‍ നടിയ്ക്ക് നിരന്തരം സമ്മാനങ്ങള്‍ അയക്കുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. എന്നാല്‍ എല്ലാം നടി നിരസിച്ചു. ഒരിക്കല്‍ നടി ജിമ്മിലേക്ക് പോകുമ്പോള്‍ ഇയാള്‍ ആക്രമിയ്ക്കാന്‍ ശ്രമിയ്ക്കുകയും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ശ്രുതി ഹസന്‍... 

നടി ശ്രുതി ഹസന് നേരെ ഉണ്ടായ ആക്രമണം ഞെട്ടിയ്ക്കുന്നതായിരുന്നു. ആരാധന മൂത്ത ഒരാള്‍ നടിയുടെ വീട്ടില്‍ കയറി ആക്രമിയ്ക്കാന്‍ ശ്രമിച്ച വാര്‍ത്ത ഞെട്ടലോടെയാണ് സിനിമോ ലോകം കേട്ടത്.

മല്ലികാ ഷെറാവത്ത്... 

പാരിസില്‍ വച്ചാണ് മല്ലികാ ഷെറാവത്തിന് ബിയര്‍ ഗ്ലാസ് ആക്രമണം നേരിടേണ്ടി വന്നത്. കാമുകനൊപ്പം തന്റെ ഫ്‌ലാറ്റിന് പുറത്തേക്കിറങ്ങിയ മല്ലികയെ മുഖംമൂടിധാരികളായ സംഘം ആക്രമിയ്ക്കുകയായിരുന്നു. മോഷണശ്രമമായിരുന്നു. എന്നാല്‍ വെറും കൈയ്യോടെയാണ് മല്ലികയും കാമുകനും പുറത്തേക്കിറങ്ങിയത്. അതുകണ്ട് തന്നെ ആ മോഷണശ്രമം പാഴായിപ്പോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (4 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (12 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (47 minutes ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (59 minutes ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (8 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (8 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (9 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (11 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (11 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (12 hours ago)

Malayali Vartha Recommends